എനിക്ക് പറയാനുള്ളത്
(നിന്നോട്) എനിക്കു പറയാനുള്ളത്
നിദ്ര വെടിഞ്ഞ രാവിന്‍ നിശ്ശബ്ദതയില്‍
എന്നൊറ്റക്കമ്പി വീണയില്‍ നീ ശ്രുതിമീട്ടരുത്
ജീവിതത്തിന്‍ കണക്കു പുസ്തകത്തില്‍
പിറക്കാത്ത വാത്സല്യവുമൂഷുരമായ
മാതൃത്ത്വവും നീ തിരയരുത്
ഒറ്റപ്പെടലിന്‍ നിലയില്ലാക്കയങ്ങളില്‍
സ്നേഹത്തിന്‍ പിടിവള്ളി നീ തേടരുത്
എണ്ണാന്‍ മറന്ന മഞ്ചാടിപ്പൂവിന്‍
ലാവണ്യത്തെ കുറിച്ചു നീ വാചാലനാവരുത്
വിഥിയുടെ വേലിയേറ്റത്തില്‍ മണ്ണിടിഞ്ഞ
നിനവുകളെ കുറിച്ചു നീ ചോദിക്കരുത്
കരയാന്‍ മറന്ന കാര്‍മേഘത്തിന്‍
നിസ്സഹായതയില്‍ നീ കണ്ണുകളാഴ്ത്തരുത്
മറുപടിയില്ലാ വാക്കുകളെന്‍ തൊണ്ടയില്‍ തടയുമ്പോള്‍
പറഞ്ഞ വാക്കുകളുടെ വിശ്വാസമ്മളക്കാന്‍ നീ നോക്കരുത്
പരസ്പരം വഞ്ചിച്ച കാലടിപ്പാടുകള്‍ വീണയിടനാഴികകളില്‍ നിന്നും
ആശ്വാസത്തിന്‍ വാക്കുകള്‍ നീ കടമെടുക്കരുത്
കുളിരൂറും നറുനിലാവില്‍ നഷ്ടസ്വപ്നങ്ങളുടെ
നീര്‍ച്ചാലുകളില്‍ നീ സാന്ത്വനത്തിന്‍ മണലൂറ്റരുത്
സ്വപ്നമഴപ്പെയ്യുന്ന മഞ്ഞു താഴ്വരയെ കുറിച്ചെന്റെ
ഏകാന്തതയുടെ പടിവാതിലില്‍ നിന്നു നീ സംസാരിക്കരുത്
നാളയുടെ പ്രതീക്ഷകളുറങ്ങുന്ന സ്വപ്നമാളികയില്‍ നിന്നും
നിന്റെ മതങ്ങളെ കുറിച്ചു നീയാവേശം കൊള്ളരുത്
കഥയില്ലാ പകലിന്റെ വരണ്ട വീഥികളിലാര്‍ദ്രത വറ്റിയ
രാവിന്നിടന്നാഴികളി, ലിട മുറിഞ്ഞ സുഖതമായ്യൊരു വാക്കില്‍
ചാലിക്കാന്‍ മറന്ന മയില്‍പ്പീലി വര്‍ണ്ണത്തില്‍
കൊഴിയാന്‍ കാക്കുമൊരു തുമ്പപ്പൂവിന്‍ മുഖപ്രസാദത്തില്‍
രാത്രിമഴയില്‍
എന്റെ നിഴലിനെ
എന്റെ ഗദ്ഗദത്തെ
എന്നെ നീ തേടരുത്
1 Comments:
ബൂലോഗത്തിലേക്ക് സുസ്വാഗതം!
വെടിക്കെട്ട് പോസ്റ്റുമായിട്ടാണല്ലോ തുടക്കം! നന്നായിട്ടുണ്ട്!
ഇനിയും എഴുതണം...
Post a Comment
<< Home