നീയും ഞാനും
മണമുള്ള കനവുകള്‍ മലര്‍വിടര്‍ത്തി മധുമാസ-
മെന്‍ മലരിതളില്‍ മധുപകരും മകരന്തമായി മാറിടവേ
അനുരാഗലോലയായിയെന്‍ മംഗളകന്യകേ ! നീയരികില്‍ നില്‍ക്കേ
രോമാഞ്ചമിളകും നിന്‍ ഹെമാങ്കകങ്ങളിലെന്‍ വിരലുകള്‍ വിഹരിക്കവേ
മോഹനാംഗിയായി നീ മഴവില്ലുപോലെന്‍ മാറില്‍ ചാഞ്ഞിടവേ
വേദനസഹിയ്യാത്തൊരെന്‍ ഹൃദയത്തിന്‍ ക്ഷതങ്ങളിലൊരു
ശീതളസുഖസ്രവം പുരട്ടിയലിവര്‍ന്നു നീയെന്നെ തഴുകുന്നേരം
ഞാനൊരു ഗാനകോകിലമായി മാറിടുന്നു
പുഞ്ചിരിപൊടിയും നിന്‍ ചെഞ്ചൊടിതളിരിടക്കിടെ നുകരുന്നേരം
തുള്ളിയുലഞ്ഞു തള്ളിവരുന്നൊരു നിര്‍വൃതിയായി നീ പടരുന്നെന്നില്‍
മദിച്ചിടും തിരയായി കലഹിച്ചുമടങ്ങി ഞാന്‍
കാമിച്ചുലഹരിയാര്‍ന്നണയുന്നേരമാര്‍ദ്രയാം
തീരം പോലെ പരിഭവം കരുതിടാതെ നീയ്യെന്നെ പുണര്‍ന്നിടുന്നൂ
അല്ലിലെ വെളിച്ചമേ അല്ലലിന്‍ നേരമെന്‍ നിഴലായി മാറുമോ നീ
സങ്കല്‍പസരസ്സില്ലെ പൊന്മുകുളമ്മേയെന്‍ ഗാനമായിപൂവിതളൊഴിക്കില്ലേ നീ
1 Comments:
അടിപൊളിയായിട്ടുണ്ടല്ലോ ചേട്ടാ...
Post a Comment
<< Home