മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Wednesday, March 01, 2006

ഇനിയെങ്കില്ലും

ഇന്നു നിന്റെ പിറന്നാള്‍ ...
പതിവുപോലെ ഞാന്‍ നിനക്കു ആശംസകള്‍ അയക്കുന്നു...
എനിക്കു നിന്നെ ഇഷ്ടമല്ലെങ്കില്ലും...
എനിക്കു നിന്നെ അല്‍പം പോലും സഹിക്കാന്‍ പറ്റില്ലെങ്കില്ലും...
ഞാന്‍ നിനക്കു ഇ-മെയില്‍ അയക്കുന്ന ഏക ദിവസം...
ഞാന്‍ നിന്നോടു സംസാരിക്കുന്ന വര്‍ഷത്തിലെ ഏക ദിനം...
ഇല്ലെങ്കില്‍ നിനക്കു ദേഷ്യമാണു... സങ്കടമാണു...
നിന്നോടു എനിക്കു സഹതാപമാണു...
വേറൊരു വികാരവും തോന്നുന്നില്ല തോന്നിയിട്ടുമില്ല
ഇനിയെങ്കില്ലും നമുക്കിതു നിര്‍ത്തിക്കൂടേ...രശ്മി

1 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഇഷ്ടമില്ലായ്മകൾ ഇഷ്ടമായ്‌ മാറാം..!

നിന്റെ വരികളിൽ പ്രണയത്തിന്റെ നിറം..
നിന്റെ ശൈലിയിൽ ആർദ്രതയുടെ മണം..
നന്നാവുന്നു...!

6:15 AM  

Post a Comment

<< Home