ആരുമറിയാതെ
ഇന്നലെവന്ന മഴപെണ്‍ക്കിടാവിന്‍ തുള്ളിചിരികണ്ടിട്ടും കാണാതെ
ആ കിലുക്കാമ്പെട്ടിയുടെ പാതസരത്താളം കേട്ടിട്ടും കേള്‍ക്കാതെ
അവളോടൊപ്പമുള്ളചുവടുകളറിഞ്ഞിട്ടും മറന്നവളെപ്പോലെ
അവളെക്കാണ്‍കെ ചൂടാറുള്ളയാമുല്ലമാലകള്‍ കോര്‍ത്തിട്ടുമണിയാതെ
ദീര്‍ഘനേരം പായാരം ചൊല്ലിയവള്‍,വന്നതു പാഴായെന്നുകരുതി
പിന്നെ വരാമെന്നു പറഞ്ഞു രാത്രിയില്ലെപ്പോഴോ പൊയിമറഞ്ഞതും
ഇതൊന്നുമറിയാത്തപോല്‍ നീ നിസ്സംഗം ശാന്തയായിയിങ്ങനെ
പൊന്‍പുലരി വന്നുവിളിചിട്ടുമ്മലസ്സയായി മയങ്ങികിടക്കുന്നതെന്തേ
മിഴിനീരോടെയെതോപൊന്മുഖമോര്‍ത്തിരിക്കും പ്രണയിനിയെപ്പോല്‍
ഉണരുക!! ഉണരുക വേഗം...
വസ്സന്തത്തിന്‍ വര്‍ണ്ണകോലങ്ങളിട്ടു തുടങ്ങേണ്ടേ
സ്വപ്നമായി വീണപൂവുകളോരോന്നിറുത്തു കൊരുക്കേണ്ടേ
യാമങ്ങളെന്നും സുഗന്ധത്തിനാല്‍ നിറയ്ക്കേണ്ടേ
ആരുമിതറിയാതെ, ആരേയുമറിയിക്കാതെ
1 Comments:
:)
Post a Comment
<< Home