പറയാതെ വയ്യ
രണ്ടാഴ്ച കൊടുവില്‍ എനിക്കു പണി കിട്ടിയതു ഇന്നലയാ...കിട്ടി എന്നു പറഞ്ഞാല്‍ പോരാ... നല്ലോണം കിട്ടി...ഒന്നല്ല മൂന്നെണ്ണം ....എല്ലത്തിനും ടാര്‍ഗറ്റ് വെള്ളിയാഴ്ച മാത്രമെ ഉള്ളൂ... അങ്ങിനെ തലയും കുത്തി നില്‍ക്കുമ്പോഴാ എന്റെ കതകില്‍ ഒരു മുട്ട്... ആദ്യം ഞാന്‍ ഒന്നാലോചിച്ചു... ഞാന്‍ വല്ല ബഹളവും ഉണ്ടാക്കിയോ... അതിനു തരമില്ല.... രാവിലെ മുതല്‍ ഈ ലാപ്റ്റോപ്പിന്റെ മുന്നില്‍ നിന്നും അനങ്ങിയിട്ടില്ല. മൊബൈയില്‍ മാത്രമെ ശബ്ദിച്ചുള്ളൂ... ഞാന്‍ അത്ര ഉച്ചത്തില്‍ സംസാരിക്കും എന്നു ആരും ഇതുവരെ പറഞ്ഞിട്ടുമില്ല. ഒരനുഭവം തന്ന പാഠം മറക്കാന്‍ പറ്റില്ലേ.. ഞാന്‍ ആയതു കൊണ്ടും, എന്റെ സമയം സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുന്നതു കൊണ്ടും ഭയത്തോടെയാ (പേടിയില്ല ഭയം മത്രേയുള്ളൂ) വാതില്‍ തുറന്നെ.
ട്ഷ്ക്യൂൊ... ഇതിന്നാണോ ഞാന്‍ ഭയന്നേ... മുന്നില്‍ ദേ നില്‍ക്കുന്നൂ... പകുതി മനുഷ്യനും പകുതി റോസ് ചെടിയും കൂടിയ ഒരു സായിപ്പു ജീവി... (നമ്മള്‍ ഈ കഥയിലൊക്കെ വയിക്കാറില്ലെ മത്സ്യകന്യക എന്നൊക്കെ, അതു പോലൊരെണം.) ദോഷം പറയരുതല്ലോ... നല്ല ചുവന്ന രക്തത്തുള്ളികള്‍ പോലത്തെ പൂക്കളാ... ഒന്നും മനസ്സിലകാതെ അന്താളിച്ചു നില്‍ക്കുമ്പോഴാ ... പൂക്കളുടെ ഇടയില്‍ നിന്നും ഒരു സ്വരം..
ഹല്ലോ !! യങ്ങ് ലേഡി.. ഹൌ ആര്‍ യു റ്റുടേ..
ഞാന്‍ മറുപടി പറഞ്ഞു. (നോ ചോദ്യംസ്. ഞാന്‍ പറഞ്ഞതു അങ്ങോര്‍ക്ക് നന്നേ പിടിച്ചു. എങ്ങനെ മനസ്സിലായി എന്നാവും.... ഇറ്റ് ഇസ് മൈ ലെഗ് ആന്‍ഡ് മൈ ഹെഡോഫീസ്..)
യൂ ആര്‍ വെരി ലക്കി റ്റു ഹാവെ വന്‍ഡര്‍ഫുള്‍ ഹസ്ബന്‍ഡ്...
നെഞ്ചിലേക്കു തുരതുരാ വെടിയുണ്ട പാഞ്ഞോന്ന് ഒരു സംശയം. ഏയ് അടിച്ചു പോയില്ല... ശ്വാസം ഉണ്ടു...
തെറ്റ്.. തെറ്റു പറ്റിയതാവും. ഞാന്‍ സദ്ദൈര്യം പറഞ്ഞൊപ്പിച്ചു.
എന്റെ പേരും അഡ്രസ്സും ശരിയാണോ എന്നു നോക്കിയേ ?
ഇല്ല .. തെറ്റിയിട്ടില്ല... എല്ലാം കറക്റ്റ്..
ഈശ്വരാ!! ഞാന്‍ എപ്പോഴാ കെട്ടിയേ? കെട്ടുന്നതു പോട്ടേ... ഒരുത്തനും എന്നോട് അങ്ങിനെ ഒരു തെറ്റും ചിന്തിചിട്ടു പോലും ഉണ്ടാവില്ല.
ആരാ അയച്ചേക്കുന്നേ?
S.R.R. Nair
Belguam
സ്ഥലം കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്കു ഒരു ബന്ധവും ഇല്ലാത്ത ഊരാ...
ഇവിടെ ഒപ്പിടൂ...
ഗത്യന്തരം ഇല്ലതെ ഞാന്‍ ഒപ്പിട്ടു കൊടുത്തു...
പൂക്കളും, ഒരു പെട്ടിയും എന്റെ കയിലെക്കും വന്നു.
ഇതു കൊള്ളമാല്ലോ... ഞാന്‍ അറിയാത്ത ഒരു കക്ഷി...
ഫോണ്‍ അടിക്കുന്നു... മേശ പുറത്ത് എല്ലാം വച്ചിട്ടു, ഞാന്‍ ഫോണ്‍ എടുത്തു..
ഹലോ ... മറുവശത്തു ഒരു കിളി നാദം..
ഞാന്‍ (പേരു പറഞ്ഞു)... ഞാന്‍ അങ്ങോട്ടേക്കു വരികാ...
എന്റെ ബോയി ഫ്രന്‍ഡ് എനിക്കു ഒരു ബര്‍ത്തഡേ പ്രസന്റ് അയച്ചിട്ടുണ്ട്... നിങ്ങള്‍ അവിടെ ഉണ്ടാവും എന്നുള്ളതു കൊണ്ടു ഞാന്‍ നിങ്ങളുടെ അഡ്രസ്സ് കൊടുത്തു.
പലതും ചോദിക്കണം എന്നുണ്ടായിരുന്നു... എല്ലാം വന്ന വഴിയേ വിഴുങ്ങി...
എന്തിനാ എന്റെ പേരു വച്ചേ? എന്താ നിന്റെ പേരു വയ്ക്കാഞ്ഞേ....
മറ്റുള്ളവര്‍ അറിയാതിരിക്കാനാ... രണ്ടു പൊട്ടിക്കാനാ തോന്നിയെ... പിന്നെ തോന്നി വേണ്ട... എന്തായാല്ലും ഓസ്സിന്നു കിട്ടിയില്ലേ റെഡ് റോസും, പ്രെസന്റും... അവസരം തന്നതിനു നന്ദി.. അല്ലാതെന്തു പറയാന്‍. നന്ദികേടു റ്റാട്ടരുതല്ലോ...
കുറേ കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ നായിക എത്തി...
മേശപ്പുറത്തു ഇരിക്കുന്ന റോസ് കണ്ടിട്ടു... കേറിയ പാടേ കഷി ദേഷ്യത്തിലാ...
ഇങ്ങനാണോ എന്റെ (ഡാഷ്) അയച്ച റോസ് വയ്ക്കേണ്ടേ? നിങ്ങള്‍ക്കു ഇതിന്റെ വില മനസ്സിലാവില്ല ...എന്തു കാര്യമായിട്ടാ എനിക്കു (ഡാഷ്) പൂക്കള്‍ അയച്ചിരിക്കുന്നേ... എന്നിട്ടു അതിനെ ഒരു വിലയുമില്ലാതെ മേശ പുറത്തിട്ടേക്കുന്നതു കണ്ടില്ലേ....
പെട്ടന്നു ഞാന്‍ എന്റെ വായില്‍ ക്ലിപ്പ് ഇട്ടു... അല്ലേല്‍ വല്ലോനും പുറത്തേക്കു ചാടിയാലോ... വെറുതേ ഒരു വയ്യാവേലി നമുക്കെന്തിനാ...
അതിന്റെ വില എനിക്കണോ, അതോ അയച്ചവനണോ ? അതോ അതു കിട്ടിയവള്‍ക്കാണോ മനസ്സിലകാത്തത്...
അജ്ഞ്താ യോഗം ....
2 Comments:
കഥയല്ല മോളേ ...ഇത് ഒറിജിനലാ !!!
ഫോണ്‍ വിളിക്കുമ്പോ ...ഇതിലും വലിയ കഥയും നോവലും തുടര്‍കഥയും എനിക്കു പറയാനുള്ളതുകൊണ്ടു കരുതി ...ആയിക്കോട്ടേ ഇങ്ങനെ ഒരു വീശല്‍ ... വയസുകാലത്തു ഒര്‍ക്കാന്‍ നല്ല കഥയായില്ലേ ... എന്റെ ഈ ചെറിയ ചെറിയ അനുഭവങ്ങള്‍ പിന്നീട് മുത്തുകളായാലോ... പറയാന്‍ മറന്ന വക്കുകള്‍ പിന്നീട് നൊമ്പരപൂവുകളായലോ ....
"പകുതി മനുഷ്യനും പകുതി റോസ് ചെടിയും കൂടിയ ഒരു സായിപ്പു ജീവി" അസ്സല് പ്രയോഗം!! ചെറിയ ചെറിയ മുത്തുകളെല്ലാം കോര്‍ത്തു വയ്ക്കു.. ഒരു സൂപ്പര്‍ഹിറ്റായി റിലീസ് ചെയ്യാം..
Post a Comment
<< Home