മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Sunday, January 14, 2007

ദാരിദ്യ്രം വളര്‍ത്തുന്ന സാമൂഹ്യസേവനം

ദരിദ്രനെങ്കില്‍ കൂടുതല്‍
ജോലി കുറഞ്ഞ കൂലി
വളരുന്ന പുതിയ പ്രത്യശാസ്ത്രം

പാവപ്പെട്ടവണ്റ്റെ വിയര്‍പ്പിണ്റ്റെ
ഉപ്പു വിറ്റു
നേടും കോടികള്‍!!

ഉയരുന്നു മണിമന്ദിരങ്ങള്‍
നീന്തല്‍ക്കുളമില്ലാതെ പറ്റില്ലപോലും
മാസത്തില്ലൊരിക്കലെങ്കില്ലും പോകേണം
ട്രക്കിംഗ്‌ ബഞ്ജി ജമ്പിംഗ്‌
ഇല്ലങ്കിലുണ്ടോ ആരോഗ്യമ്മേലാളന്‍മാര്‍ക്കു ?

ഉണ്ടോ പാവപ്പെട്ടവനൊരവധി
നേരം വെളിത്താലുറങ്ങുവോളം
പണിതന്നെപ്പണി
മേലാളപണിയും പിന്നെ തണ്റ്റെ പണിയും
കഴിയുമ്പോളവണ്റ്റെ ബോധം നശിച്ചു കഴിഞ്ഞിരിക്കും

പിന്നെ ഉറക്കത്തിലവന്‍ കാണുന്നൂ
നല്ലൊരു നാളയെ -
പണിക്കൊത്തൊരു കൂലി
കൂലിക്കൊത്തൊരു ഭാവി

തീരാത്ത പണിയുടെ -
യലര്‍ച്ചകേട്ടവനുണരുന്നൂ
പിന്നോടുന്നൂ ഒരു നിലക്കാത്ത
രോട്ടത്തിന്‍ ഭാഗാമായി.
പിന്നെയെപ്പോഴോയവനറിയുന്നൂ
സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍
നേടി രോഗങ്ങളുടെ നീണ്ട പദാവലി
സമ്പാദ്യമ്മുഴുവന്‍ പോകുന്നൂ
മരുന്നു വാങ്ങാന്‍
കടം വാങ്ങുന്നൂ പിന്നെ,
കഞ്ഞിക്കരി വാങ്ങാന്‍
കടമ്മീട്ടാന്‍ കൂടുതല്‍ പണിയെടുക്കണം

അവണ്റ്റെ ഉണര്‍വു കണ്ട്‌
മേലാളന്‍മാര്‍ക്കേറെ തൃപ്തി
കണ്ടു പിടിച്ചൊരു ബുദ്ധിവൈഭവന്‍
ദരിദ്രര്‍ക്കാണു കൂടുതലാത്മാര്‍ത്ധ
കൊടുക്കേണമവര്‍ക്കവസരമേല്‍ക്കുമേല്‍
വന്നൂ ദിന്‍പത്രത്തിലെല്ലാമ്മേ
ദത്തെടുക്കുന്നൂ പത്തു ദരിദ്രരേ
പഡിപ്പിക്കുന്നൂ ജോലിനല്‍കുന്നൂ
സേവനത്തിന്‍ പുതിയ പാത തുറക്കുന്നൂ !!

അപ്പോഴേക്കും നമ്മുടെ പാവപ്പെട്ടവന്‍
പണിക്കു പോകാന്‍ മേലാതെ കിടക്കുന്നൂ-
കഴിഞ്ഞ കാലമോര്‍ത്തും
ഭാവിയെ പേടിച്ചോര്‍ക്കാതെയും...
ദരിദ്രനില്‍ ദരിദ്രനായി...

2 Comments:

Blogger Sreejith K. said...

mazhamekhangal എന്ന ബ്ലോഗ് നാമം കൊണ്ട് ടെമ്പ്ലേറ്റ് കുളമായല്ലോ. സൈഡ്‌ബാര്‍ ദേണ്ടേ താഴെക്കിടക്കുന്നു. അത് മലയാളത്തിലാക്കൂ. അതാവും ഭംഗി.

7:46 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

പ്രത്യയ ശാസ്ത്രങ്ങളേ വളരുന്നുള്ളൂ.. മനുഷ്യനും ചിന്തകളും നിന്നിടത്ത്‌ തന്നെ.
:)

2:15 AM  

Post a Comment

<< Home