മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Wednesday, August 02, 2006

മോഹപ്പക്ഷികള്‍

എന്‍ കനവിന്‍ ഇതളായി
ഒരു കുഞ്ഞു പൂവായി
എന്നാത്മശിഖിരത്തില്‍
വിരിയും മണമായി
ഉള്‍പൂവിന്‍ നിറമായി
മാറും നീയെനിക്കാരോ ?

** ** **
നിനവിലെ വര്‍ണ്ണമേഘത്തിന്‍
തണലില്‍
മനം കോറിയ മേലാപ്പുകള്‍
ഉണങ്ങാതെ പെയ്തിറങ്ങും ഉള്ളിലെ
കിനാത്തുള്ളികള്‍;
കരളില്‍ തീര്‍ക്കും
ഗംഗാതരംഗങ്ങള്‍
..
മാനസനിലയില്‍
വീണു ചിതറുമ്മീ
വര്‍ഷതോയം
ചന്നം പിന്നം ചിതറും
മിന്നും മണിമുത്തുകള്‍
ഇരുകൈകള്‍ നീട്ടി
കുമ്പിള്‍ നിറയ്ക്കുമീ
മോഹത്തുമ്പികള്‍!!

മഴപക്ഷി പോലെന്നുള്ളില്‍
നിലയ്ക്കാതെ പാടും പാട്ടായി
മയില്‍പീലി തണ്ടാലുള്ളില്‍
നിനയാതെ ചാര്‍ത്തും വര്‍ണ്ണം
മനമാകെ നിറയും വസന്തം
നിറയാതെ തുളുമ്പും
വര്‍ണ്ണമോഹങ്ങള്‍ !!
***

5 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

പോസ്റ്റ്‌ മാത്രമേ ഉള്ളോ..
കമന്റിങ്ങ്‌ കാണാറില്ലല്ലോ.
എഴുതുക.

6:52 AM  
Blogger Magu said...

മാഷേ ..കമന്റിങ്ങിന്നു ബ്ലോഗുകള്‍ കയറിയിറങ്ങണ്ടേ? ഇപ്പോ അതിനൊന്നും സമയം കിട്ടാറില്ല. അറിയുന്ന ഒന്നോ രണ്ടോ ബ്ലോഗുകള്‍ സ്ഥിരമായി നോക്കാറുണ്ട്‌. താങ്കളുടെ ലേറ്റസ്റ്റ്‌ പോസ്റ്റിലെ കമന്റ്‌ നോക്കൂ... പരാതി മാറിയില്ലേ?

മനസ്സില്‍ തോന്നുന്നതു പോസ്റ്റ്‌ ചെയ്യും..എവിടെ ആയിരുന്നാലും ചിന്തകളിലൂടെ തിരിച്ചു നടക്കാലോ...സൂക്ഷിച്ചു വയ്കേണ്ടതുമില്ല...

12:45 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

എന്റെ ബ്ലോഗില്‍ കമന്റുന്നില്ല എന്നല്ല ഞാനുദ്ദേശിച്ചത്‌. മറ്റ്‌ എവിടെയും തന്നെ കമന്റ്‌ കാണാറില്ലെന്നാണ്‌.കമന്റുകളുടെ എണ്ണം എനിയ്ക്ക്‌ മാനദണ്ഠവുമല്ല.
ഞാനുമൊരു യാത്രികനാണ്‌. ഓര്‍മകളിലൂടെ, തിരികെയെത്താത്ത തീരങ്ങള്‍ താണ്ടാന്‍ ഇഷ്ടമുള്ളവന്‍.

5:45 AM  
Blogger Magu said...

ഞാനെങ്ങും അധികമായി, കടന്നു പോകാറില്ല. നേരത്തേ പറഞ്ഞൂലോ, അറിയുന്നവ വായിക്കും, അതും താങ്കളെ പോലെ, പരിചയപ്പെട്ടവരുടേത്‌. പലപ്പോഴും എഴുതുവാന്‍ ആഗ്രഹിച്ചവ പോലും എഴുതാറില്ല. പേസ്സണല്‍ മെയില്‍സും, ബ്ലോഗും വായിച്ചു കഴിയുമ്പോഴേക്കും അവശേഷിച്ച ഉണര്‍വും, പോയിട്ടുണ്ടാവും.
പിന്നെ,
ഈ യാത്രികനെ തിരിച്ചറിയാതിരിക്കുന്നില്ല, എഴുത്തില്‍ ധാരാളം സിംബോളിസംസ്‌ ഉണ്ടു, അവ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്‌. കേള്‍ക്കാതിരിക്കാന്‍ ആവില്ല.

യാത്ര ചോദിക്കുവാനോ, യാത്ര പറയുവാനോ ആളില്ലാത്ത എന്റെ യാത്രകളില്‍, സഹയാത്രികര്‍ക്കു പ്രാധാന്യം കൂടുതലാണ്‌.
വീക്കെന്റ്സ്‌, ബൂലോഗ യാത്രക്കുള്ള സമയം കണ്ടെത്തണം. ഐ വില്‍ ഡിസംബര്‍ താറ്റ്‌... കല്ലെറിയാനും, മാലചാര്‍ത്താനും, കോലം കത്തിക്കാനും..കഴിയുന്നത്ര ബ്ലോഗ്‌ കവലകള്‍ കവര്‍ ചെയ്യുന്നതായിരിക്കും ... സഹകരണപ്രസ്ഥാനം പ്രതീക്ഷിക്കുന്നു..

12:23 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

എഴുതുവാന്‍ ആഗ്രഹിക്കുന്നത്‌ എഴുതുവാന്‍ ശ്രമിക്കുക. അതിനു വേണ്ടി സമയം കണ്ടെത്തുക. ഉള്ളില്‍ തിരത്തള്ളുന്നവയെല്ലാം പകരാനായല്‍ അതില്‍ പരം ആശ്വാസം മറ്റൊന്നില്ല.
ഉണര്‍വ്വുകള്‍ അതിനായി കാത്തു വെയ്ക്കുക.
അനുഭവങ്ങള്‍ അക്ഷരങ്ങളാകുമ്പോള്‍ കാണാതെ പോകാനും, കണ്ണടയ്ക്കാനും ആവില്ലല്ലോ.

തിരിച്ചറിയാനായെങ്കില്‍..
എവിടെയോ ദിശകളുടെ സാമ്യമുണ്ടാകാം, തിരിഞ്ഞ്‌ നോക്കുമ്പോള്‍ കാണുന്ന കാല്‍പ്പാടുകളില്‍ ഉള്ളുടക്കുന്ന രൂപങ്ങളുണ്ടാകാം.

സഹയാത്രികര്‍ ഇല്ലെന്ന് പറയാനാകുമോ..?
കനവിലെ നിഴലും,നിറങ്ങളും എല്ലാം കൂടെത്തന്നെയില്ലേ..?

2:13 AM  

Post a Comment

<< Home