മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Saturday, May 20, 2006

അമ്മ

ഇമയൊന്നു വെട്ടാതെ
ഇളമഞ്ഞു വകയാതെ
ഇരുളിനെ കൂസാതെ
ഇരവിലെന്നെയുംകാത്തിരിക്കുമെന്നമ്മ

ഉണ്ണാതെ കുട്ടനേ
ഊട്ടാന്‍ കൊതിച്ച്‌
ഉറങ്ങാതെ കാതോര്‍ത്ത്‌
ഉണര്‍ന്നിരിക്കുമെന്നമ്മ

പനിപ്പെട്ട്‌ കിടക്കുമ്പോള്
‍പാതിരാവോളമെന്നെ
പാര്‍ത്തുനോറ്റിരിക്കും
പത്തരമറ്റുള്ളോരെന്നമ്മ

കാണാതെ കാണും
കിനാവിന്‍ തീരം
കൈതന്നു നടത്തും
കൈതിരിയാണെന്നമ്മ

ആശതേടിയലഞ്ഞിട്ടു
ആശയറ്റോരൂഴിയില്‍
നിരാശയില്‍ ഞാന്
‍ആശ്രയം തേടുംശരണമാണെനിക്കെന്നമ്മ

******************
അകലയാണെങ്കിലും
ആകാരം കണ്ടില്ലേലും
അടങ്ങാത്ത വികാരമാണു
ആനന്ദമാണെനിക്കു നീയമ്മേ

നീലാംബരി പാടി
നീയുറക്കിയ രാത്രികള്
‍നീങ്ങാതെ മായാതെ
നിറവിലുണ്ടമ്മേ

അമ്മതന്‍ പാട്ടിന്നീണമല്ലോ
മമവീണ ശ്രുതിയായ്‌ മീട്ടിടുന്നു
അമിഞ്ഞതന്‍ താരാട്ടമ്മേ
മാമക ഹൃദന്തത്തിന്‍ താളലയം

ഒരുരുള ചോറുനിന്‍ കൈയ്യാലമ്മേ
ഒരുമ്മ തന്നു നീ നല്‍കിടേണം
ഒരുമാത്ര പോലും മറക്കാതെ ഞാന്
‍ഓരത്തു ചായാനോടിയെത്തും

ഒരുവേള നിന്‍ മിഴി നനയാതമ്മേ
ഒരുതരം തരുമോ നിന്നെ നോക്കാന്
‍ഒരുവേള നിന്‍ മനം കലങ്ങാതമ്മേ
ഒരുതരം തരുമോ നിന്നെ കാക്കാന്‍

ഒരായിരം ജന്മം നിന്‍ മകളായി ഞാന്‍
ഒരായിരം ജന്മം ഞാന്‍ ജനിച്ചിടേണം

3 Comments:

Blogger shinu said...

yes u did well magu
its simply beautiful

12:08 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

nice..!!

5:29 AM  
Blogger .:: Rosh ::. said...

reached here frm Anamgari's blog...very nice poem, could'nt read the same without some tears.
keep writing more...

4:36 PM  

Post a Comment

<< Home