ഇന്ന്
ഇന്നലെ പ്രസവിച്ചയ്യിന്നിന്‍ കുരുന്നിനെ കുറിച്ച്
ലോകത്തിനമ്മ ഭൂമിയാമമ്മ വര്‍ണ്ണിക്കുന്നേ
ഇവള്‍ അമ്മയെപ്പോല്‍ സുന്ദരി- എന്നാശങ്കയുമല്ലോ
കൊഞ്ചിക്കാനോമനിക്കാനോമനയിവള്‍ - കിളികള്‍ക്കാനന്ദമല്ലോ
കുലചക്രം നയിക്കാന്‍ കെല്‍പ്പോളിവള്‍ - കാലത്തിന്നാശ്വാസമല്ലോ
അമ്മയെ പട്ടടക്കെടുപ്പോളിവള്‍ - ചിലര്‍ക്കുമുടിഞ്ഞോളല്ലോ
മണ്ടി കളിക്കുമ്മിന്നിന്‍ പൈതലെ കണ്ടിട്ട്
ലോകത്തിനമ്മ ഭൂമിയാമമ്മ ചൊല്ലുന്നേ
കൊച്ചരി പല്ലുകാട്ടിച്ചിരിക്കുമിവ - ളമ്മതന്നോമനയല്ലോ
ഊഴിയിലാദ്യമായ് പിച്ചവപ്പവള്‍ - മണ്ണിന്‍ പ്രസാദമല്ലോ
കൌതുകമോടെല്ലാം ചികയും - ദിനത്തിന്നുത്സാഹമല്ലോ
പുതുപാഠം പഠിക്കേണ്ടോള്‍ - ലോകത്തിന്‍ പ്രതീക്ഷയല്ലോ
അഗ്നികണക്കയീ ജ്വലിക്കുമ്മിന്നിന്‍ കൌമാരമോര്‍ത്ത്
ലോകത്തിനമ്മ ഭൂമിയാമമ്മ പരിഭവിക്കുന്നേ
ശുണ്ഠിയുള്ളോളെങ്കിലുമിവള്‍ - അമ്മക്കു പൊങ്കുഞ്ഞുതാനല്ലോ
നീരുവറ്റിയവെയിലായോള്‍ - ക്കാരുമേ തണലായില്ലല്ലോ
വെയില്‍ മൂത്തകനലായിടുവോള്‍ - നാടിനു നെരിപ്പോടല്ലോ
കനല്‍കാറുമഗ്നിയായവള്‍ - കൊള്ളയ്മക്കുക്കൊള്ളിയകുമല്ലോ
അരുണാഭമാര്‍ന്നു നില്‍ക്കുമ്മിന്നിന്‍ യുവതിയെ കണ്ടിട്ട്
ലോകത്തിനമ്മ ഭൂമിയാമമ്മ വിഷമിക്കുന്നേ
പ്രായമെത്തിയോരു പുത്രിയിവള്‍ - അമ്മക്കുല്‍ക്കണ്ഠയേറ്റിടുമല്ലോ
അന്തിത്തണുപ്പുള്ളോരാര്‍ദ്ര - യുവനെഞ്ചിന്‍ ലഹരിയല്ലോ
നെറുകയില്‍ കുങ്കുംകുറിയണിഞ്ഞോള്‍ - സൂര്യന്റെ വധുവല്ലോ
പകലിന്റെ വിഴിപ്പു ചുമക്കുന്നോളിവള്‍ - രാത്രിയുടെ ദുഃഖവുമല്ലോ
അങ്ങനെ,
എപ്പോഴുമോടും സമയത്തോട് മത്സരിക്കേയവള്‍ - നാളെക്കു നഷ്ടമായല്ലോ
0 Comments:
Post a Comment
<< Home