മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Friday, July 21, 2006

ചില ചിന്തകള്‍

എന്ത്‌ ഞാന്‍ മാറണമെന്നോ ?
ഞാന്‍ എങ്ങനെയെന്നെ മാറ്റും
മാറാന്‍ ശ്രമിച്ചില്ലയൊട്ടും ഇത്ര കാലം
**
വ്യത്യസ്ഥാനായെന്നെ സൃഷ്ടിച്ചു ദൈവം
എന്തിനായി എന്നറിയില്ല
**
എന്നെപ്പോല്‍ ചിന്തിക്കാന്‍
എന്റെ ഇഷ്ടങ്ങള്‍ ഇഷ്ടങ്ങളാകുന്ന ഒരാള്
‍ഞാന്‍ ചെയ്യുന്നവ ചെയ്യുന്ന ഒരാള്‍
അങ്ങിനെ ഒരാള്‍ ഉണ്ടാവില്ല
അങ്ങിനെ ആരെങ്കിലും പറഞ്ഞാല്‍
അയാള്‍ സ്വയം മനസ്സിലാക്കിയിട്ടില്ല
ഇതു സൃഷ്ടിയുടെ വൈഭവം
ഇതു പ്രപഞ്ച സത്യം ഈ സത്യത്തിനു
എത്ര വയസ്സായി എന്നറിയില്ല
എങ്കില്ലും കാലം കഴിയുംതോറും അത്‌ കൂടുതല്‍ മിഴിവോടെ നിലനില്‍ക്കുന്നു !!
**
ഞാന്‍ എങ്ങനെയെന്നെ മാറ്റും
മാറാന്‍ ശ്രമിച്ചില്ലയൊട്ടും ഇത്ര കാലം
**
ഞാന്‍ ലോകത്തെ സ്വീകരിക്കും പോലെ
എന്നെ ഞാനായി കാണുവാനാകുമോ
**
ഞാന്‍ തെറ്റു പറഞ്ഞോ ?
എങ്കില്‍ പറയൂ - എല്ലാ ദിനരാത്രങ്ങളും എന്തേ ഒന്നായില്ല
ഋതുഭേതങ്ങളെന്തിനു വേണ്ടി
എല്ലാം ഒന്നായാല്‍ വൈവിധ്യത്തിനെന്തര്‍ഥമാണുള്ളത്‌?
**
നീയും ഞാനുമൊന്നായാല്‍
എനിക്കുനിന്നില്‍ എന്തു നിലനില്‍പ്പാണുള്ളത്‌ ?
വ്യക്തിയും വ്യക്തിത്ത്വം എവിടെ ?
**
എന്റെ ചെയ്തികളെ നിനക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലേ ?
നീ അവ ചെയ്യണമെന്നു ഞാന്‍ പറയില്ല
എന്നാല്‍ അവ എന്നെ വേര്‍തിരിക്കുന്നില്ലേ
ചിലവ നിനക്കു ഇഷ്ടാമയേക്കാം
ചിലവ ദുഷ്കരവുമായേക്കാം
എനിക്കു ചെയ്യാന്‍ കഴിയാത്തവ നീ ചെയ്യുന്നു
എനിക്കു അതു കാണാന്‍ കഴിയുന്നു
ഞാന്‍ കണ്ണുകള്‍ അടയ്ക്കില്ല
കാരണം നിനക്കു മാത്രമേ അവ ചെയ്യാനൊക്കൂ
**
നോക്കൂ - നമ്മള്‍ പലപ്പോഴും മറ്റുള്ളവരെ പഴിക്കും
നിനക്കറിയുമോ അവര്‍ നിന്നെ പോലെ ചിന്തിക്കുന്നില്ല
അപ്പോള്‍ നീ ചെയ്യുന്നതു തെറ്റാകുന്നതെങ്ങനെ ?
എന്റെ ചിന്തകള്‍ വഴിവിട്ടു പോകുന്നതെങ്ങിനെ ?
**
നിറഭേതങ്ങളില്ലെങ്കില്‍ എന്തു വസന്തം ?
ഇരുളും വെളിച്ചവും ഇല്ലെങ്കില്‍ കാലമെവിടെ ?
അവസ്ഥാന്തരങ്ങളില്ലെങ്കില്‍ ജീവനുണ്ടോ ?
**
അങ്ങനെയെങ്കില്‍ വൈവിധ്യമൊന്നിച്ചാല്‍ വസന്തമാവില്ലേ ?
പകലും രാത്രിയുമെന്നും കണ്ടുമുട്ടിയാല്‍ ദിനങ്ങളാവില്ലേ?
അറിവും നന്മയും കൈകോര്‍ത്താല്‍ ജ്ഞാനമാവില്ലേ ?
നീയും ഞാനും ചേര്‍ന്നാല്‍ ഒരു ലോകമാകില്ലേ ?
**

1 Comments:

Blogger ദിവാസ്വപ്നം said...

പെട്ടെന്ന് മനസ്സില്‍ തോന്നിയ ഉത്തരം പറയട്ടേ, പരിഭവിക്കില്ലെന്ന് കരുതിക്കൊണ്ട് ;

ആരും വ്യത്യസ്ഥരല്ല. ഒരു പെണ്ണൊക്കെ കെട്ടി ഒരു കൊച്ചൊക്കെ ആയിക്കഴിയുമ്പോള്‍, നേരത്തേ വ്യത്യസ്ഥരാണെന്ന് തോന്നുന്നവരൊക്കെ ഒരേ രീതിയില്‍ തന്നെ പെരുമാറിത്തുടങ്ങും. കാരണം, അന്നന്നത്തെ ജീവിത-പ്രാരാബ്ധങ്ങള്‍ തന്നെയാണ് ഏതൊരാളുടെയും മുന്‍-ഗണന.

ജോലി,കുടുംബം,ശമ്പളം,ആരോഗ്യം... ഇതൊക്കെത്തന്നെയാണ് തൊണ്ണൂറ്റൊന്‍പത് ശതമാനം മിഡില്‍ക്ലാസ്സുകാരുടെയും ചിന്താവിഷയങ്ങള്‍. അതൊക്കെ സോള്‍വ് ചെയ്യാന്‍ ഉള്ള പരക്കം പാച്ചിലിനൊടുവില്‍ പ്രായമാകുന്നു, ഒരു ദിവസം മരിക്കുന്നു. ആക്കാര്യത്തില്‍ ഉയര്‍ന്നവരുമാനക്കാരനും താഴ്ന്നവരുമാനക്കാരനും ജീനിയസ്സും അല്ലാത്തവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

എന്നാലും അതിനിടയിലും ഓരോരുത്തരെയും തമ്മില്‍ വേര്‍തിരിക്കുന്ന എന്തോ ഒന്ന് ഉണ്ട്. നിഷേധിക്കുന്നില്ല. പക്ഷെ, ദൈനംദിന ജീവിതത്തിനിടയില്‍ ‘ഞാന്‍ വ്യത്യസ്ഥനാണ്‘ എന്ന് ഒത്തിരി ചിന്തിക്കുന്നതില്‍ എന്തുമാതം കഴമ്പുണ്ട് എന്ന് ഒരു സംശയം..

ഇതെഴുതിയതിന് എന്നെ ക്രൂശിക്കുന്നതിന് മുന്‍പ് മുകളില്‍ എഴുതിയ വാചകം ഒന്നു കൂടി വായിക്കുമല്ലോ; “പെട്ടെന്ന് മനസ്സില്‍ തോന്നിയ ഉത്തരം പറയട്ടേ“

സസ്നേഹം,

1:32 PM  

Post a Comment

<< Home