മഴ തുള്ളികള്‍
പൂമുല്ല ചേലയുംചുറ്റി
സിന്ദൂര ചാന്തുമണിഞ്ഞ
മുകിലിന്‍ ഇടനെഞ്ചില്‍
പിറന്നു വീണ
മോഹക്കതിരുകള്‍..
തെളിമാനം മിഴിപൂട്ടേ
ആരാരും കാണാതെ
നിറപീലിനിവര്‍ത്തി
പൊന്നൂഞ്ഞാലാടിപ്പാടേ
തുമ്പപ്പൂവുചൂടി
പടിഞ്ഞാറേ പാടം
കുളിര്‍ക്കോരുമഴകിന്റെ
യലകടലായി..
പിന്നെ മൂവന്തിയാകാന്‍
കാത്തു നില്‍ക്കാതെ
മിന്നും നക്ഷത്രങ്ങ-
ളുണരുമ്മുന്നേ
യാത്രാമൊഴിയോതാതെ
മണ്ണിന്നു മാറ്റേകാന്‍
യാത്രയായി സ്നേഹകണങ്ങള്‍..
മറന്നിട്ടുമെന്തിനോ,
ഓര്‍ക്കാന്‍ തുടങ്ങി
തിരിഞ്ഞൊന്നു നിന്നൂ;
പിന്നെ പറയാമെന്നോതി
മൂടിവാനം തെല്ലുതെളിഞ്ഞു
കൂടെതിരയുമിരു കണ്‍കള്‍
തെളിവായ് നിറഞ്ഞൂ;
തുളുമ്പാനൊരുങ്ങിയൊരു
നീര്‍ചാല്‍ കതിരുകള്‍
പിന്നെ ചിരിച്ചുകൊണ്ടങ്ങു
നടന്നേ പോയി..
1 Comments:
Visiting after a long time.
Nice to see your touching lines...!
Post a Comment
<< Home