മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Sunday, September 17, 2006

മോഹങ്ങള്‍

കിളികളോരോന്നും പറന്നകന്നോരെന്‍
കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ പാടുമെന്‍

മനസ്സിനോര്‍മ്മകളേറ്റുപാടുവാന്‍ സ്വരങ്ങളെത്തുമോ
മൌനനൊമ്പരമിടറിപാടുവാന്‍ പദങ്ങളുണ്ടാമോ

നോവുമിന്നലേകള്‍ നീറിക്കേഴുമ്പോള്
‍തെളിഞ്ഞ മഞ്ഞുപോല്‍ കുളിരുമെത്തുമോ

നടന്നുവന്നോരെന്‍ ചുവട്‌ മായുമ്പോള്
‍നടന്നു പോകാനായി വഴികളുണ്ടാമോ

മറഞ്ഞ ദിക്കുകള്‍ നിറഞ്ഞു കാണുവാ-
നണഞ്ഞ ദീപങ്ങള്‍ നിറഞ്ഞു കത്തുമോ

സ്നേഹദ്വീപുകള്‍ വരണ്ടുമായുമ്പോള്
‍തളിര്‍ത്ത സ്വപ്നങ്ങള്‍ തേടിയെത്തുമോ

വരണ്ടു പോയൊരെന്‍ നീര്‍ച്ചാലുകള്
‍നിറഞ്ഞുതുളുമ്പുവാന്‍ സ്നേഹമെത്തുമോ

മറന്നു പോയൊരെന്‍ വരകള്‍ മായുമ്പോള്
‍വിടര്‍ന്ന പൂവുപോല്‍ നിറങ്ങളെഴുതുമോ

നിമിഷപൂവുകളിടര്‍ന്നു വീഴുമ്പോള്
‍മൌനമോഹങ്ങളിതള്‍ വിരിക്കുമോ

ദിനങ്ങളോരോന്നും കടന്നു പോകുമ്പോള്‍
മറഞ്ഞ നിഴലുകള്‍ തിരികയെത്തുമോ

അലഞ്ഞലഞ്ഞു പോവുമീയറിയാ ജീവിത-
മറിഞ്ഞു കാണുവാന്‍ വെളിച്ചമുണ്ടാമോ

അകന്നു പോകുമെന്നാശയോരോന്നും
തിരികെ വന്നെന്നില്‍ നിറഞ്ഞു പെയ്യുമോ

പറന്നകന്നോരെന്‍ കിളികളോരോന്നും
കൂട്ടിനുള്ളിലായ്‌ തിരികെയെത്തുമോ

വെറും മോഹമായിതു കടന്നു പോകുമോ
വെറുതെയെങ്കില്ലും ഞാന്‍ മോഹിച്ചുപോവുന്നൂ..