മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Tuesday, February 28, 2006

എന്െറ വെള്ളപട്ടം

സ്വപ്നങ്ങളുടെ ലോകത്തിലെക്കു
ഞാനൊരു വെള്ളപട്ടം പായിച്ചു
നിനവിന്‍ സ്വര്‍ണ്ണനൂലുകെട്ടി ഞനതിനെ
ഇന്നിന്‍ മഴവില്‍ക്കുടന്നയില്‍ മുക്കിത്തോര്‍ത്തവേ
എന്റെ കയ്യിലിരുന്ന തിന്‍ നൂലുകള്‍
വിട്ടതെപ്പോഴെന്നറിവീല
എന്റെ കൈവിട്ട വെള്ളപട്ടം
മനത്തു വര്‍ണ്ണങ്ങളാര്‍ന്നപ്പോള്‍
എനിക്ക്‌ എന്തേ തോന്നിയതു ?

നീയും ഞാനും

മണമുള്ള കനവുകള്‍ മലര്‍വിടര്‍ത്തി മധുമാസ-
മെന്‍ മലരിതളില്‍ മധുപകരും മകരന്തമായി മാറിടവേ
അനുരാഗലോലയായിയെന്‍ മംഗളകന്യകേ ! നീയരികില്‍ നില്‍ക്കേ
രോമാഞ്ചമിളകും നിന്‍ ഹെമാങ്കകങ്ങളിലെന്‍ വിരലുകള്‍ വിഹരിക്കവേ
മോഹനാംഗിയായി നീ മഴവില്ലുപോലെന്‍ മാറില്‍ ചാഞ്ഞിടവേ
വേദനസഹിയ്യാത്തൊരെന്‍ ഹൃദയത്തിന്‍ ക്ഷതങ്ങളിലൊരു
ശീതളസുഖസ്രവം പുരട്ടിയലിവര്‍ന്നു നീയെന്നെ തഴുകുന്നേരം
ഞാനൊരു ഗാനകോകിലമായി മാറിടുന്നു
പുഞ്ചിരിപൊടിയും നിന്‍ ചെഞ്ചൊടിതളിരിടക്കിടെ നുകരുന്നേരം
തുള്ളിയുലഞ്ഞു തള്ളിവരുന്നൊരു നിര്‍വൃതിയായി നീ പടരുന്നെന്നില്‍
മദിച്ചിടും തിരയായി കലഹിച്ചുമടങ്ങി ഞാന്‍
കാമിച്ചുലഹരിയാര്‍ന്നണയുന്നേരമാര്‍ദ്രയാം
തീരം പോലെ പരിഭവം കരുതിടാതെ നീയ്യെന്നെ പുണര്‍ന്നിടുന്നൂ
അല്ലിലെ വെളിച്ചമേ അല്ലലിന്‍ നേരമെന്‍ നിഴലായി മാറുമോ നീ
സങ്കല്‍പസരസ്സില്ലെ പൊന്മുകുളമ്മേയെന്‍ ഗാനമായിപൂവിതളൊഴിക്കില്ലേ നീ

എനിക്ക് പറയാനുള്ളത്

(നിന്നോട്‌) എനിക്കു പറയാനുള്ളത്‌

നിദ്ര വെടിഞ്ഞ രാവിന്‍ നിശ്ശബ്ദതയില്‍
എന്നൊറ്റക്കമ്പി വീണയില്‍ നീ ശ്രുതിമീട്ടരുത്‌

ജീവിതത്തിന്‍ കണക്കു പുസ്തകത്തില്‍
പിറക്കാത്ത വാത്സല്യവുമൂഷുരമായ
മാതൃത്ത്വവും നീ തിരയരുത്‌

ഒറ്റപ്പെടലിന്‍ നിലയില്ലാക്കയങ്ങളില്‍
സ്നേഹത്തിന്‍ പിടിവള്ളി നീ തേടരുത്‌

എണ്ണാന്‍ മറന്ന മഞ്ചാടിപ്പൂവിന്‍
ലാവണ്യത്തെ കുറിച്ചു നീ വാചാലനാവരുത്‌

വിഥിയുടെ വേലിയേറ്റത്തില്‍ മണ്ണിടിഞ്ഞ
നിനവുകളെ കുറിച്ചു നീ ചോദിക്കരുത്‌

കരയാന്‍ മറന്ന കാര്‍മേഘത്തിന്‍
നിസ്സഹായതയില്‍ നീ കണ്ണുകളാഴ്ത്തരുത്‌

മറുപടിയില്ലാ വാക്കുകളെന്‍ തൊണ്ടയില്‍ തടയുമ്പോള്‍
പറഞ്ഞ വാക്കുകളുടെ വിശ്വാസമ്മളക്കാന്‍ നീ നോക്കരുത്‌

പരസ്പരം വഞ്ചിച്ച കാലടിപ്പാടുകള്‍ വീണയിടനാഴികകളില്‍ നിന്നും
ആശ്വാസത്തിന്‍ വാക്കുകള്‍ നീ കടമെടുക്കരുത്‌

കുളിരൂറും നറുനിലാവില്‍ നഷ്ടസ്വപ്നങ്ങളുടെ
നീര്‍ച്ചാലുകളില്‍ നീ സാന്ത്വനത്തിന്‍ മണലൂറ്റരുത്‌

സ്വപ്നമഴപ്പെയ്യുന്ന മഞ്ഞു താഴ്വരയെ കുറിച്ചെന്റെ
ഏകാന്തതയുടെ പടിവാതിലില്‍ നിന്നു നീ സംസാരിക്കരുത്‌

നാളയുടെ പ്രതീക്ഷകളുറങ്ങുന്ന സ്വപ്നമാളികയില്‍ നിന്നും
നിന്റെ മതങ്ങളെ കുറിച്ചു നീയാവേശം കൊള്ളരുത്‌

കഥയില്ലാ പകലിന്റെ വരണ്ട വീഥികളിലാര്‍ദ്രത വറ്റിയ
രാവിന്നിടന്നാഴികളി, ലിട മുറിഞ്ഞ സുഖതമായ്യൊരു വാക്കില്‍

ചാലിക്കാന്‍ മറന്ന മയില്‍പ്പീലി വര്‍ണ്ണത്തില്‍
കൊഴിയാന്‍ കാക്കുമൊരു തുമ്പപ്പൂവിന്‍ മുഖപ്രസാദത്തില്‍
രാത്രിമഴയില്‍
എന്റെ നിഴലിനെ
എന്റെ ഗദ്ഗദത്തെ
എന്നെ നീ തേടരുത്‌

Monday, February 27, 2006

മഴമേഘങ്ങള്

അങ്ങിനെ ഞാനും എഴുതി തുടങി … ബളോഗിംന്‍് അനന്ദ സാധ്യതയിലേകക് ഞാനും വരവായീ…

ഇത്…
മഴ നഷ്ടപെട്ട മഴമേഘതതിന്‍െറ്റ കഥ ...
കാറ്റ് നഷ്ടപ്പെട്ട കരിയിലയുടെ കഥ ...
കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി…
നനുത്ത ചെറുകാറ്റിനെ തോളിലേറ്റി…
ചാറി തുടങ്ങിയാല്...അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ ...
ചെറു ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ ...
ചിതറിതെറിച്ചാലും വീണ്ടും പ്ൃവഹിച്ചെത്തുന്ന ഓര്മ്മകളും അനുഭവങ്ങളും…