മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Thursday, April 03, 2008

ഇനി എത്ര നാള്‍ ....

നിഴലൊഴിഞ്ഞ ശൂന്യമായ കോലായില്‍, അജ്ഞാതമായ അനന്തതയെയും നോക്കിയിരിക്കെ, നീ എന്റെ ഏകാന്തതയുടെ പടിവാതിലില്‍ വന്ന് വിളിച്ചപ്പോള്‍, എനിക്കു വിളി കേള്‍ക്കാതിരിക്കാന്‍ ആയില്ല. പുതുമഴയേറ്റു കുളിര്‍ക്കുന്ന മണ്ണിന്റെ, ഉത്സാഹമായിരുന്നു ഉള്ളു നിറയേ..സന്ദേഹമായിരുന്നു,

നീ മറ്റാരുടെയും അല്ല എന്നറിഞ്ഞ നാള്‍, മഴമേഘം നിസംഗതയുടെ കമ്പളം പുതപിച്ചു ഉറക്കികിടത്തിയ കുളിരിന്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് വര്‍ദ്ധിതവീര്യത്തോടെ,മല്‍സരിക്കുകയായിരുന്നു..എന്നിട്ടും, ആര്‍ദ്രതയുടെ തിരിയിട്ട വിളക്കു ഞാന്‍ നിനക്കായ്‌ കത്തിച്ചില്ല.....ഏറെ പ്രണയിച്ചിട്ടും, ഒരു വാക്കു പോലും മിണ്ടാതെ രാത്രിമഴയെ ഉപേക്ഷിച്ച രാവിനെ അറിഞ്ഞതു കൊണ്ടാവാം... മരവിപ്പിന്റെ മൂടുപടമണിഞ്ഞു, ഞാന്‍ മാറി നിന്നു.

പക്ഷേ നീ അനുവാദമില്ലാതെ തുടരെ തുടരെ കടന്നു വന്നു... ഇണക്കവും പിണക്കവും പരിഭവവും നിറച്ചു നീ എന്നോടു സംസാരിക്കാന്‍ ഉപാധികള്‍ തിരഞ്ഞില്ല. ഞാനും... വികാരങ്ങള്‍ക്ക്‌ ഒരേ താളം...രാഗസാമ്യം കാരണമാവാം... ഇഴയകലം കുറയാന്‍ തുടങ്ങി...പങ്കുവക്കലിന്റെ ശീതളിമ നമ്മള്‍ പരസ്പരം അറിയുകയായിരുന്നു...


എപ്പോഴോ കരളിന്റെ കനവുകളെ വരകീറിയോന്‍, കൊയ്തുമാറ്റിയപ്പോള്‍, പിടഞ്ഞു പോയ എന്റെ ഹൃദയതാളം, ഉച്ചത്തില്‍ അലറിയ നേരം, അതു നിന്റെ മാത്രം കാതുകളില്‍ നിറയും വിധം, സ്വരം താഴ്ത്തി പാടണം എന്നു നീ ശഠിച്ചപ്പോള്‍.... മേട ചൂടിന്റെ തീഷ്ണതയില്‍ വാടി പോയ സ്വപ്നപൂവുകള്‍, കുറുകിയുണരുകയായിരുന്നു...

പിന്നീട്‌ ഒരിക്കല്‍ മഴക്കാറു തീണ്ടിയ ഒരു സയാഹ്നത്തില്‍, വാമരൂപം തിരയാന്‍ നേരം, നീ എവിടേക്കു മാറി നില്‍ക്കുന്നു എന്ന്, നീ പരിഭവം ചോദിച്ചപ്പോള്‍, അടര്‍ന്നു പോയ ചങ്കിന്റെ വരമ്പുകള്‍...പിന്നെ എത്ര ശ്രമിച്ചിട്ടും, തടയാനാവാതെ... സുഖമുള്ളൊരു അസ്വസ്തതയുടെ നറുനിലാവില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു...

പിന്നെ മഴമേഘം നഷ്ടദുഖങ്ങളുടെ നീര്‍മുത്തുകള്‍ പൊഴിക്കാന്‍ മറന്നു...പ്രതീക്ഷയുടെ, മോഹങ്ങളുടെ കടുത്ത ചായം കൊണ്ടു വര്‍ണ്ണവില്ലുക്കള്‍ മെനഞ്ഞു....

മേട സൂര്യനില്‍ നിന്നും കടം വാങ്ങിയ തങ്ക മുത്തുകളാല്‍ പണിത ആലിലയും, കസവുടയാടയും അണിയാന്‍...മനമറിഞ്ഞു പെയ്തിറങ്ങാന്‍... നിറയുവോളം കുളിര്‍ചൊരിയാന്‍...പ്രണയവും മൃദുലവികാരങ്ങളും തുളിമ്പിനില്‍ക്കുന്ന നിന്റെ വാക്കുകളുടെ പെരുമഴയില്‍, മതിമറന്ന് നനയാന്‍ ഇനി എത്ര നാള്‍ ....