മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Sunday, April 22, 2012

ഏറെ കാലങ്ങള്‍ക്കു ശേഷം ...

ഏറെ കാലങ്ങള്‍ക്കു ശേഷം, വരകളുടെയും, വര്‍ണ്ണങ്ങളുടെയും, വാക്കുകളുടെയും ലോകത്തേക്ക് ഞാന്‍ വീണ്ടും വലതുകാല്‍ വച്ചു കയറുകയാനിന്ന്  ... നവ വധുവിനെ പോലെ ...ഏറെ ആശകളും ആശങ്കകളുമായി ...വീണ്ടും അതേ വികാരങ്ങള്‍ മനസ്സിലേക്കു വരുമ്പോള്‍ അനുഭവങ്ങളും അത് പോലെയാകട്ടെ എന്നു സര്‍വ്വേശ്വരനോട്‌ പ്രാര്‍ഥിക്കുന്നു...സ്വപ്‌നങ്ങള്‍ ജീവിക്കുന്ന പുതിയ ലോകം ....ഞാന്‍ ലോകത്തില്‍ ജീവിക്കാന്‍ തുടങ്ങുകയായി ....

 

Sunday, June 15, 2008

മഴമേഘത്തിന്റെ സ്വപ്നക്കൂട്‌..

[ഈ വിഷുവും മാറ്റമ്മില്ലാതെ... കൈനീട്ടം വാങ്ങാനെത്തിയ വിഷുപക്ഷിയെ വെറും കൈയോടെ പറഞ്ഞയക്കേണ്ടി വന്നു ... ഒന്നും മനഃപൂര്‍വമായിരുന്നില്ല...എല്ലാം നഷ്ടപ്പ്പ്പെട്ട മഴമേഘത്തിന്‌ സ്വന്തമായി ഒന്നുമില്ല തന്റെ സ്വപ്നക്കൂടല്ലാതെ...]


അരമുറുക്കി, രാവിനെ പകലാക്കി ഞാന്‍ നെയ്തുകൂട്ടിയ എന്റെ സ്വപ്നകൂട്‌ ... അതു മാത്രമാണ്‌ എന്റേതായ്‌ ഇന്ന് അവശേഷിക്കുന്നത്‌... അതു നഷ്ടപ്പെടുത്താനാണ്‌ നീ എന്നോട്‌ ആവശ്യപ്പെടുന്നത്‌...അതും കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ ഉണ്ടാവില്ല എന്നു മാത്രം...

തണലില്ലാത്ത പാതകളില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ കൊണ്ടു ഞാന്‍ അടിത്തറ പാകി... പാകാന്‍ ശ്രമിച്ചു എന്നു പറയുന്നാതാവും ശരി...ഇടനെഞ്ചിലെ അറകള്‍ പൊളിച്ചു ഞാന്‍, ചുവരുകള്‍ നിര്‍മിച്ചു... പലപ്പോഴും പൊളിച്ചു മാറ്റലിന്റെ വേദന സഹനത്തിന്റെ വരമ്പുകള്‍ കഴിഞ്ഞും പോയിരുന്നു... എന്നിട്ടും മൗനത്തിന്റെ മേലാപ്പു കൊണ്ടു തീര്‍ത്ത മേല്‍ക്കൂരക്കുള്ളിലിരുന്നു, ഞാന്‍ കരഞ്ഞില്ല... കരയണം എന്നു ഉണ്ടായിരുന്നു... ഉച്ചത്തില്‍, ദിക്കുകള്‍ കേള്‍ക്കുമാറ്‌ കരയണം എന്നു തോന്നിയിരുന്ന നിമിഷങ്ങളില്‍, ജ്വലിക്കുന്ന സൂര്യനെ ഇരുകൈകള്‍ക്കൊണ്ടു സ്വീകരിക്കുന്ന ആഴിയുടെ അടുക്കലേക്കു ഓടും... ഇരുട്ടു മൂടി കാഴ്ചയുടെ അവസാന കണികയും ഇരുളെടുക്കുവോളം, ഒറ്റക്ക്‌... വിതുമ്പുവാന്‍ വെമ്പി ആഴിയുടെ അനന്തതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഖിന്നയാം എന്റെ മുഖചിത്രം ഞാനറിയാതെ ആരൊക്കെയോ ഒപ്പിയെടുത്തു..."അരുതേ " എന്നു പറയാന്‍ പലപ്പോഴും തുനിഞ്ഞതായിരുന്നു... അജ്ഞാതമായ ഏതോ ഒരു പിന്‍വിളി എന്നെ തടയുകയായിരുന്നോ...അതോ തടഞ്ഞിട്ടും കാര്യമില്ല എന്ന അവബോധം പ്രതികരണേശേഷിയെ തടഞ്ഞു നിര്‍ത്തുവാന്‍ മാത്രം ശക്തമായതുകൊണ്ടോ...ഉപഭോഗവല്‍കരണത്തിനും ചൂഷണത്തിനുമിടയില്‍ എന്റെ അസ്ഥിത്വഭാവം അസ്തമയ സൂര്യനൊപ്പം വീര്യം നഷ്ടപ്പ്പ്പെട്ട്‌ അജ്ഞാതമായ ആഴങ്ങളില്‍ നിപതിച്ചു...

കൂടണയാന്‍ തിടുക്കം കാട്ടി പായുന്ന പറവകളോട്‌ എനിക്ക്‌ അസൂയ തോന്നി... സ്വപ്നങ്ങള്‍ നേടാന്‍, എന്നോടൊപ്പം പറന്നുയരാന്‍ മത്സരിച്ചിരുന്ന അവക്കു ചേക്കേറാന്‍ മാളങ്ങളുണ്ട്‌...എന്നാല്‍ സൂര്യനും ചന്ദ്രനും താരാപഥങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന എനിക്കു ഒന്നു തലചായ്ക്കാന്‍ സ്ഥിരമായ്യൊരിടമില്ല !! ആകാശക്കൊട്ടാരം പണിതുവെങ്കില്ലും അവിടെ ഞാന്‍ ഒരു അഗതി മാത്രം !! എന്റെ സ്നേഹധാരയില്‍ നിന്നു കുടിച്ചൂറ്റം വച്ച പുഴ കുഞ്ഞുങ്ങള്‍, തുടക്കം നൃത്തം വച്ചു കളിച്ചു... അവക്കൊപ്പം ലോകവും... ഞാന്‍ ഏറെ സന്തോഷിച്ച ദിനങ്ങളായിരുന്നു അവ... അടുവില്‍ ലഹരിമൂത്ത പുഴ , പള്ളവീര്‍ത്ത ഉന്മാതതിമ്മിര്‍പ്പില്‍, എല്ലാം നശിപ്പിച്ചപ്പോള്‍, ഞാന്‍ ശപിക്കപ്പേട്ടവളായ്‌...അടക്കം പറച്ചിലുകളും ശാപവാക്കുകളും നിറഞ്ഞ ദിനരാത്രങ്ങള്‍...എന്റെ മേല്‍ കളങ്കം ചാര്‍ത്തപ്പെട്ടപ്പോള്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ല... അതുവരെ എന്നെ പുകഴ്‌ത്തി നടന്നിരുന്ന വാനമ്പാടികള്‍ എങ്ങോ പറന്നുപോയി...എന്നോട്‌ കൂടെക്കൂടെ സല്ലപിക്കാറുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ടയാല്‍മരം... എന്നും നിനക്കു ഞാന്‍ തണല്‍ തരാം എന്നു പറഞ്ഞു എന്റെ സ്നേഹം നേടാന്‍ ശ്രമിച്ചവന്‍...സ്വന്തം ജീര്‍ണ്ണിതാവസ്ഥ പോലും ഓര്‍ക്കാതെ എന്നെ തഴഞ്ഞു...ഇഷ്ടമല്ലായിരുന്നിട്ടും,ഞാന്‍ കാരണം ആരും വേദനിക്കുന്നതു കാണാന്‍ വയ്യാത്തതു കൊണ്ട്‌ മാത്രം ഞാന്‍ അജ്ഞാത ദേശത്തേക്കു പോകാന്‍ തയ്യാറായി...അപ്പോള്‍ നഷ്ടങ്ങളുടെയിടയിലും രത്നങ്ങളും മുത്തുകളും തിരയുന്ന എന്റെ വിരുദ്ധവികാരങ്ങള്‍ എന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി... പൊലിയും മുന്നേ ഇമചിമ്മി മറയുന്ന മിന്നാമിനുങ്ങുകളും ഉല്‍ക്കകളും ഇടക്കിടെ എന്റെ ദൈന്യതയുടെ വിരൂപരൂപം വെളിപ്പെടുത്തി... നാണംകെട്ടു പോയ ആ നിമിഷങ്ങളില്‍, വിളറിയ ഒരു ചിരിയോടെ ഞാന്‍ ലോകത്തെ നോക്കി... മാനം പോയ ആനനം ആരും കണ്ടുകാണില്ല എന്നു ആയിരം വട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...സ്വയം ആശ്വസിക്കും....

എങ്കിലും തീരത്തോടടുക്കുമ്പോള്‍, നുരഞ്ഞു പൊന്തുന്ന തിരമാലകളുടെ വീര്യം കാണുമ്പോള്‍, ജീവിതത്തോട്‌ വല്ലാത്ത ഒരു അഭിനിവേശം സിരകളില്‍ പതഞ്ഞൊഴുകും...അതു പകരുന്ന ആവേശത്തില്‍, മതി മറന്നു ദിനരാത്രങ്ങള്‍ ഞാന്‍ പണിയെടുത്തു... ഋതുക്കള്‍ മാറുന്നതു ചിലരൊക്കെ ഓര്‍മ്മപെടുത്തിയിട്ടും... ജീവിതത്തോടുള്ള ആസക്തി... എന്നെ കൂടുതല്‍ കൂടുതല്‍ സ്വപ്നങ്ങള്‍ നെയ്യാന്‍ പ്രേരിപ്പിച്ചു...അതിനായ്‌ കൂടുതല്‍ അദ്ധ്വാനിച്ചു... ക്ഷീണം തോന്നിയ നിമിഷങ്ങളില്‍, കണ്ണുകളടച്ച്‌, ആഗ്രഹങ്ങളുടെ തറിയില്‍ കടഞ്ഞെടുത്ത വര്‍ണ്ണനൂലുകള്‍ക്ക്‌ കടുത്ത ചായം പകര്‍ന്നു...ഒത്തിരി നേരം തുറന്നിരിന്നതു കൊണ്ടാവാം , കണ്‍പാളികള്‍ അടഞ്ഞപ്പോള്‍, ഈറന്‍ പീലികള്‍ അറിയാതെ തുളുമ്പി...പിടിവിട്ട വെള്ളി നൂലുകളായി അവ താഴേക്കു പാഞ്ഞു...വയ്യായ്ക വകവ്യ്ക്കതെ ഞാന്‍ ചെളിപുരളാത്ത നീര്‍മണികള്‍ നുള്ളിയെടുത്തു... വെറിച്ചുതുടങ്ങിയപ്പോള്‍ ഉണക്കാനിട്ട എന്റെ സ്വപ്നവര്‍ണ്ണങ്ങള്‍ കണ്ടവര്‍ എന്റെ വര്‍ണ്ണ ശേഖരത്തെ പ്രകീര്‍ത്തിച്ചു... ചിലര്‍ അവ പകര്‍ത്താന്‍ ശ്രമിച്ചു... ചിലര്‍ ഞാന്‍ സൗഹൃദം പുതുക്കാന്‍ വരുമെന്നു പേടിച്ചു വീടുകളില്‍ കയറി വാതില്‍ കൊട്ടിയടച്ചു... നിരാശയും വേദനയും തോന്നിയെങ്കില്ലും നിര്‍വികാരതയുടെ മൂടുപടമണിഞ്ഞു ഇവയൊക്കെ ഞാന്‍ നേരിട്ടു...

കാലം എല്ലാം മറക്കുമെന്നും, എന്റെ പ്രിയപ്പെട്ടവര്‍ എന്നെ വീണ്ടും സ്നേഹിക്കുമെന്നും പേരറിയാത്ത, ആളറിയാത്ത നാടുകളിലൂടെയുള്ള സഞ്ചാരത്തിനിടയിലും ഞാന്‍ സ്വപ്നം കാണുമായിരുന്നു...ഓടുവില്‍ വിധി കാറ്റിന്റെ ചിറകിലേറി എന്നെ കൂട്ടി കൊണ്ടു വന്നു... എന്റെ സ്വന്തം തറവാട്ടിലേക്ക്‌...സ്നേഹവും, സന്തോഷവും, സമൃദ്ധിയും പച്ചപ്പും പ്രതീക്ഷിച്ചു വന്ന എന്റെ മുന്നില്‍ നിര്‍വികാരതയും, ദാരിദ്ര്യവും വരള്‍ച്ചയും താന്‍പോരിമയ്കൊപ്പം മത്സരിച്ചു നിന്നു... എന്നിട്ടും എല്ലാം ശരിയാകും എന്നു കരുതി, എനിക്കുള്ളതെല്ലാം ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറായ്‌... മാതൃത്വത്തിന്റെ ചൂടില്‍ തിളപ്പിച്ചാറ്റാന്‍ പറ്റുന്ന സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഞാന്‍ അന്വേഷിച്ചു... ഒന്നും ഞാന്‍ കണ്ടില്ല... സ്വാര്‍ത്ഥത നിറഞ്ഞു നില്‍ക്കുന്ന മാനസങ്ങള്‍, എന്റെ നേര്‍ക്ക്‌ മുഖം തിരിഞ്ഞു നിന്നു...എന്നെ സ്വീകരിച്ചതു, വള്ളം കാണാത്ത, അനാഥക്കുളങ്ങള്‍ മാത്രമായിരുന്നു... സഹായത്തിനായ്‌ ഞാന്‍ സമീപിച്ച, സ്നേഹം തീണ്ടിടാത്ത, മൊട്ട കുന്നുകളുടെ കൂര്‍ത്ത നഖങ്ങള്‍ എന്റെ ഉള്ളില്‍ ആഴ്‌ന്നിറങ്ങി...അവ എന്നെ പിച്ചിചീന്തി...അപ്പൂപ്പന്‍ താടിപോലെ മലങ്കാറ്റ്‌ എന്നെയ്യൂതി കളിച്ചു...കീറിമുറിക്കപ്പെട്ട എനിക്ക്‌ കരയുവാനോ ചിരിക്കുവാനോ പറ്റുന്നില്ല... കാറ്റടിക്കുമ്പോള്‍ നീറുകയും, വെയിലേല്‍ക്കുമ്പോള്‍ പുകയുകയും ചെയ്കയാല്‍ എനിക്ക്‌ ഒരിടത്തു തന്നെ നില്‍ക്കാനാകുന്നില്ല... അതു കൊണ്ടു തന്നെ എനിക്കു നിന്നെ കുളിരുകൊണ്ട്‌ മൂടാനുമാവുന്നില്ല... തരളമോ പ്രഷുബ്‌ധമോ ആയ വികാരങ്ങള്‍ എല്ലാം തന്നെ ഇന്നു എനിക്ക്‌ നഷ്ടപെട്ടിരിക്കുന്നു...

ആകെ അവശേഷിക്കുന്നതു, എന്റെ ജീവന്റെ ജീവനായ, എന്റെയുള്ളിലെ തുടിപ്പിനെ ഇപ്പോഴും നില്‍നിര്‍ത്തുന്ന എന്റെ സ്വപ്നങ്ങളുടെ ഈ മാരിവില്ലു മാത്രമാണ്‌... അതു നഷ്ടമാകാതെ...വാത്സല്യവും സംരക്ഷണവും നല്‍കാന്‍...സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞു...പരസ്പരം സ്നേഹിച്ചും, സഹായിച്ചും... കുളിരും ചൂടും പകരാന്‍ തയ്യാറായി നീയുണ്ടാവുമോ... കാലത്തിനൊപ്പം നീങ്ങാന്‍...ജനിക്കും മൃതിക്കുമിടയിലെ പോരായമകള്‍ പങ്കുവക്കാന്‍...കാലം കോലം കെട്ടുന്ന അജ്ഞതയെ നേരിടാന്‍...

Thursday, April 03, 2008

ഇനി എത്ര നാള്‍ ....

നിഴലൊഴിഞ്ഞ ശൂന്യമായ കോലായില്‍, അജ്ഞാതമായ അനന്തതയെയും നോക്കിയിരിക്കെ, നീ എന്റെ ഏകാന്തതയുടെ പടിവാതിലില്‍ വന്ന് വിളിച്ചപ്പോള്‍, എനിക്കു വിളി കേള്‍ക്കാതിരിക്കാന്‍ ആയില്ല. പുതുമഴയേറ്റു കുളിര്‍ക്കുന്ന മണ്ണിന്റെ, ഉത്സാഹമായിരുന്നു ഉള്ളു നിറയേ..സന്ദേഹമായിരുന്നു,

നീ മറ്റാരുടെയും അല്ല എന്നറിഞ്ഞ നാള്‍, മഴമേഘം നിസംഗതയുടെ കമ്പളം പുതപിച്ചു ഉറക്കികിടത്തിയ കുളിരിന്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് വര്‍ദ്ധിതവീര്യത്തോടെ,മല്‍സരിക്കുകയായിരുന്നു..എന്നിട്ടും, ആര്‍ദ്രതയുടെ തിരിയിട്ട വിളക്കു ഞാന്‍ നിനക്കായ്‌ കത്തിച്ചില്ല.....ഏറെ പ്രണയിച്ചിട്ടും, ഒരു വാക്കു പോലും മിണ്ടാതെ രാത്രിമഴയെ ഉപേക്ഷിച്ച രാവിനെ അറിഞ്ഞതു കൊണ്ടാവാം... മരവിപ്പിന്റെ മൂടുപടമണിഞ്ഞു, ഞാന്‍ മാറി നിന്നു.

പക്ഷേ നീ അനുവാദമില്ലാതെ തുടരെ തുടരെ കടന്നു വന്നു... ഇണക്കവും പിണക്കവും പരിഭവവും നിറച്ചു നീ എന്നോടു സംസാരിക്കാന്‍ ഉപാധികള്‍ തിരഞ്ഞില്ല. ഞാനും... വികാരങ്ങള്‍ക്ക്‌ ഒരേ താളം...രാഗസാമ്യം കാരണമാവാം... ഇഴയകലം കുറയാന്‍ തുടങ്ങി...പങ്കുവക്കലിന്റെ ശീതളിമ നമ്മള്‍ പരസ്പരം അറിയുകയായിരുന്നു...


എപ്പോഴോ കരളിന്റെ കനവുകളെ വരകീറിയോന്‍, കൊയ്തുമാറ്റിയപ്പോള്‍, പിടഞ്ഞു പോയ എന്റെ ഹൃദയതാളം, ഉച്ചത്തില്‍ അലറിയ നേരം, അതു നിന്റെ മാത്രം കാതുകളില്‍ നിറയും വിധം, സ്വരം താഴ്ത്തി പാടണം എന്നു നീ ശഠിച്ചപ്പോള്‍.... മേട ചൂടിന്റെ തീഷ്ണതയില്‍ വാടി പോയ സ്വപ്നപൂവുകള്‍, കുറുകിയുണരുകയായിരുന്നു...

പിന്നീട്‌ ഒരിക്കല്‍ മഴക്കാറു തീണ്ടിയ ഒരു സയാഹ്നത്തില്‍, വാമരൂപം തിരയാന്‍ നേരം, നീ എവിടേക്കു മാറി നില്‍ക്കുന്നു എന്ന്, നീ പരിഭവം ചോദിച്ചപ്പോള്‍, അടര്‍ന്നു പോയ ചങ്കിന്റെ വരമ്പുകള്‍...പിന്നെ എത്ര ശ്രമിച്ചിട്ടും, തടയാനാവാതെ... സുഖമുള്ളൊരു അസ്വസ്തതയുടെ നറുനിലാവില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു...

പിന്നെ മഴമേഘം നഷ്ടദുഖങ്ങളുടെ നീര്‍മുത്തുകള്‍ പൊഴിക്കാന്‍ മറന്നു...പ്രതീക്ഷയുടെ, മോഹങ്ങളുടെ കടുത്ത ചായം കൊണ്ടു വര്‍ണ്ണവില്ലുക്കള്‍ മെനഞ്ഞു....

മേട സൂര്യനില്‍ നിന്നും കടം വാങ്ങിയ തങ്ക മുത്തുകളാല്‍ പണിത ആലിലയും, കസവുടയാടയും അണിയാന്‍...മനമറിഞ്ഞു പെയ്തിറങ്ങാന്‍... നിറയുവോളം കുളിര്‍ചൊരിയാന്‍...പ്രണയവും മൃദുലവികാരങ്ങളും തുളിമ്പിനില്‍ക്കുന്ന നിന്റെ വാക്കുകളുടെ പെരുമഴയില്‍, മതിമറന്ന് നനയാന്‍ ഇനി എത്ര നാള്‍ ....

Saturday, March 17, 2007

മഴ തുള്ളികള്‍

പൂമുല്ല ചേലയുംചുറ്റി
സിന്ദൂര ചാന്തുമണിഞ്ഞ
മുകിലിന്‍ ഇടനെഞ്ചില്‍
പിറന്നു വീണ
മോഹക്കതിരുകള്‍..

തെളിമാനം മിഴിപൂട്ടേ
ആരാരും കാണാതെ
നിറപീലിനിവര്‍ത്തി
പൊന്നൂഞ്ഞാലാടിപ്പാടേ
തുമ്പപ്പൂവുചൂടി
പടിഞ്ഞാറേ പാടം
കുളിര്‍ക്കോരുമഴകിന്റെ
യലകടലായി..

പിന്നെ മൂവന്തിയാകാന്‍
കാത്തു നില്‍ക്കാതെ
മിന്നും നക്ഷത്രങ്ങ-
ളുണരുമ്മുന്നേ
യാത്രാമൊഴിയോതാതെ
മണ്ണിന്നു മാറ്റേകാന്‍
യാത്രയായി സ്നേഹകണങ്ങള്‍..

മറന്നിട്ടുമെന്തിനോ,
ഓര്‍ക്കാന്‍ തുടങ്ങി
തിരിഞ്ഞൊന്നു നിന്നൂ;
പിന്നെ പറയാമെന്നോതി
മൂടിവാനം തെല്ലുതെളിഞ്ഞു
കൂടെതിരയുമിരു കണ്‍കള്‍
തെളിവായ്‌ നിറഞ്ഞൂ;
തുളുമ്പാനൊരുങ്ങിയൊരു
നീര്‍ചാല്‍ കതിരുകള്‍
പിന്നെ ചിരിച്ചുകൊണ്ടങ്ങു
നടന്നേ പോയി..

Sunday, January 14, 2007

ദാരിദ്യ്രം വളര്‍ത്തുന്ന സാമൂഹ്യസേവനം

ദരിദ്രനെങ്കില്‍ കൂടുതല്‍
ജോലി കുറഞ്ഞ കൂലി
വളരുന്ന പുതിയ പ്രത്യശാസ്ത്രം

പാവപ്പെട്ടവണ്റ്റെ വിയര്‍പ്പിണ്റ്റെ
ഉപ്പു വിറ്റു
നേടും കോടികള്‍!!

ഉയരുന്നു മണിമന്ദിരങ്ങള്‍
നീന്തല്‍ക്കുളമില്ലാതെ പറ്റില്ലപോലും
മാസത്തില്ലൊരിക്കലെങ്കില്ലും പോകേണം
ട്രക്കിംഗ്‌ ബഞ്ജി ജമ്പിംഗ്‌
ഇല്ലങ്കിലുണ്ടോ ആരോഗ്യമ്മേലാളന്‍മാര്‍ക്കു ?

ഉണ്ടോ പാവപ്പെട്ടവനൊരവധി
നേരം വെളിത്താലുറങ്ങുവോളം
പണിതന്നെപ്പണി
മേലാളപണിയും പിന്നെ തണ്റ്റെ പണിയും
കഴിയുമ്പോളവണ്റ്റെ ബോധം നശിച്ചു കഴിഞ്ഞിരിക്കും

പിന്നെ ഉറക്കത്തിലവന്‍ കാണുന്നൂ
നല്ലൊരു നാളയെ -
പണിക്കൊത്തൊരു കൂലി
കൂലിക്കൊത്തൊരു ഭാവി

തീരാത്ത പണിയുടെ -
യലര്‍ച്ചകേട്ടവനുണരുന്നൂ
പിന്നോടുന്നൂ ഒരു നിലക്കാത്ത
രോട്ടത്തിന്‍ ഭാഗാമായി.
പിന്നെയെപ്പോഴോയവനറിയുന്നൂ
സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍
നേടി രോഗങ്ങളുടെ നീണ്ട പദാവലി
സമ്പാദ്യമ്മുഴുവന്‍ പോകുന്നൂ
മരുന്നു വാങ്ങാന്‍
കടം വാങ്ങുന്നൂ പിന്നെ,
കഞ്ഞിക്കരി വാങ്ങാന്‍
കടമ്മീട്ടാന്‍ കൂടുതല്‍ പണിയെടുക്കണം

അവണ്റ്റെ ഉണര്‍വു കണ്ട്‌
മേലാളന്‍മാര്‍ക്കേറെ തൃപ്തി
കണ്ടു പിടിച്ചൊരു ബുദ്ധിവൈഭവന്‍
ദരിദ്രര്‍ക്കാണു കൂടുതലാത്മാര്‍ത്ധ
കൊടുക്കേണമവര്‍ക്കവസരമേല്‍ക്കുമേല്‍
വന്നൂ ദിന്‍പത്രത്തിലെല്ലാമ്മേ
ദത്തെടുക്കുന്നൂ പത്തു ദരിദ്രരേ
പഡിപ്പിക്കുന്നൂ ജോലിനല്‍കുന്നൂ
സേവനത്തിന്‍ പുതിയ പാത തുറക്കുന്നൂ !!

അപ്പോഴേക്കും നമ്മുടെ പാവപ്പെട്ടവന്‍
പണിക്കു പോകാന്‍ മേലാതെ കിടക്കുന്നൂ-
കഴിഞ്ഞ കാലമോര്‍ത്തും
ഭാവിയെ പേടിച്ചോര്‍ക്കാതെയും...
ദരിദ്രനില്‍ ദരിദ്രനായി...

Sunday, September 17, 2006

മോഹങ്ങള്‍

കിളികളോരോന്നും പറന്നകന്നോരെന്‍
കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ പാടുമെന്‍

മനസ്സിനോര്‍മ്മകളേറ്റുപാടുവാന്‍ സ്വരങ്ങളെത്തുമോ
മൌനനൊമ്പരമിടറിപാടുവാന്‍ പദങ്ങളുണ്ടാമോ

നോവുമിന്നലേകള്‍ നീറിക്കേഴുമ്പോള്
‍തെളിഞ്ഞ മഞ്ഞുപോല്‍ കുളിരുമെത്തുമോ

നടന്നുവന്നോരെന്‍ ചുവട്‌ മായുമ്പോള്
‍നടന്നു പോകാനായി വഴികളുണ്ടാമോ

മറഞ്ഞ ദിക്കുകള്‍ നിറഞ്ഞു കാണുവാ-
നണഞ്ഞ ദീപങ്ങള്‍ നിറഞ്ഞു കത്തുമോ

സ്നേഹദ്വീപുകള്‍ വരണ്ടുമായുമ്പോള്
‍തളിര്‍ത്ത സ്വപ്നങ്ങള്‍ തേടിയെത്തുമോ

വരണ്ടു പോയൊരെന്‍ നീര്‍ച്ചാലുകള്
‍നിറഞ്ഞുതുളുമ്പുവാന്‍ സ്നേഹമെത്തുമോ

മറന്നു പോയൊരെന്‍ വരകള്‍ മായുമ്പോള്
‍വിടര്‍ന്ന പൂവുപോല്‍ നിറങ്ങളെഴുതുമോ

നിമിഷപൂവുകളിടര്‍ന്നു വീഴുമ്പോള്
‍മൌനമോഹങ്ങളിതള്‍ വിരിക്കുമോ

ദിനങ്ങളോരോന്നും കടന്നു പോകുമ്പോള്‍
മറഞ്ഞ നിഴലുകള്‍ തിരികയെത്തുമോ

അലഞ്ഞലഞ്ഞു പോവുമീയറിയാ ജീവിത-
മറിഞ്ഞു കാണുവാന്‍ വെളിച്ചമുണ്ടാമോ

അകന്നു പോകുമെന്നാശയോരോന്നും
തിരികെ വന്നെന്നില്‍ നിറഞ്ഞു പെയ്യുമോ

പറന്നകന്നോരെന്‍ കിളികളോരോന്നും
കൂട്ടിനുള്ളിലായ്‌ തിരികെയെത്തുമോ

വെറും മോഹമായിതു കടന്നു പോകുമോ
വെറുതെയെങ്കില്ലും ഞാന്‍ മോഹിച്ചുപോവുന്നൂ..

Saturday, August 26, 2006

ഇത്‌ എന്തു രോഗമാണു ഡോക്ടര്‍ ?

വട്ടം കറങ്ങി ഇരിക്കുന്ന നേരത്ത്‌.. ഒരു ഡോള്‍ബി സ്വരം ഫോണില്‍ വിളിച്ചു ചോദിക്കുവാ.. (xxx xxx xxxx) നമ്പറിലേക്കു ഈ നമ്പറില്‍ നിന്നും 5 കാള്‍സ്‌ വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കു ഈ നമ്പര്‍ ഉപയോഗിക്കുന്ന വ്യക്തിയുമായി എന്താണു ബന്ധം..."നീയാരാടാ അതു ചോദിക്കാന്‍? എന്റെ മൊബൈല്‍ നംബറിലെക്കു എന്റെ ഓഫീസ്‌ ഫോണില്‍ നിന്നും വിളിച്ചെങ്കില്‍ നിനക്കെന്താ കാര്യം?" ചോദിക്കാതെ തരമില്ല..പക്ഷെ ചോദിച്ചതെന്റെ മനസ്സില്ലാണെന്നു മാത്രം...യു.എസ്സ്‌ കാര്‍ ഒരു ഡെമോ- (ഒോഫ്‌)- ക്രേസി : കള്‍ എന്നു പറയുന്നതിനയാ.. ഞാന്‍ സ്വയം കമ്മന്റി ...പെട്ടന്നാ ബള്‍ബ്‌ കത്തിയേ... ഞാന്‍ എന്റെ മൊബൈല്‍ നമ്പറിലേക്കു പലവട്ടം വിളിച്ചായിരുന്നല്ലോ..എന്തിനെന്നോ..പറഞ്ഞാല്‍ അതൊരു ഒന്നു ഒന്നര കഥയാവും..പെട്ടന്നു എന്നിലെ എലി ഒരു പുലിയായി..." നിങ്ങള്‍ സംസാരിക്കുന്നതരോടാന്നാ വിചാരം.. മോനെ, ഇതു ഞാനാ ഞാന്‍.. ഇപ്പോ സംസാരിക്കുന്നെ എന്റെ ഡെസ്കിലെ ഫോണ്‍... ഞാന്‍ വിളിച്ചതു എന്റെ മൊബൈല്‍ ഫോണിലേക്കും.. ഇനി തനിക്കു എന്താടോ പറയാനുള്ളേ ? വലിയ വായില്‍ ഞാന്‍ ചോദിക്കുന്നതു കേട്ടിട്ടു...ഡോള്‍ബി ഒരു പൊട്ടിക്കല്‍.." ഞാന്‍ എന്‍ വൈ പി ഡി (ന്യൂയോര്‍ക്ക്‌ പൌലോസ്സ്‌) നിന്നാണു വിളിക്കുന്നേ..."പുലി കാറ്റ്‌ പോയി വീണ്ടും എലിയായി ..."ജെ എഫ്‌ കെ യില്‍ നിന്നും ഒരാള്‍ വിളിക്കും .. ഞാന്‍ നിങ്ങളെ ലൊക്കേറ്റ്‌ ചെയ്യുകായിരുന്നു..."ടോങ്ക്‌ ..ഫോണ്‍ ഡിസ്കണകട്‌ ആയി.. ആ ഒന്നര ഒന്നേമുക്കലുള്ള അവന്റെ നേര്‍ക്കായി എന്റെ ചിന്ത... ചന്തു മോന്റെ നേര്‍ക്ക്‌... എതു നേരത്താണോ എനിക്കു ആ നല്ല ബുദ്ധി തോന്നയതെന്റെ ഭഗവാനേ!!! അവനു എന്റെ മൊബൈല്‍ കുടുത്തത്ത്‌ ഇത്ര വലിയ തെറ്റാണോ ?വീണ്ടും ഫോണ്‍ .. ഒരു പെണ്ണാ..." ഞാന്‍ ജെ എഫ്‌ കെ യില്‍ നിന്നും വിളിക്കുന്നു ... നിങ്ങളുടെ നമ്പറില്‍ നിന്നും 5 കാള്‍സ്‌ ഞങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണിലേക്കു വന്നു ... ആരുടേതാണു ഈ മൊബൈല്‍ ?" "അയ്യോ, മാഡം ഇതൊരു കമ്പനി അവരുടെ എമ്പ്ലോയിക്കു നല്‍കിയ ഫോണാണു .. എന്റെ പേരു വെണ്ടയ്ക്ക പോലെ നിങ്ങള്‍ക്കു മനസ്സിലാകും .. ഞാന്‍ കമ്പനിയിലെ കാല്‍ കൊമ്പില്‍ അര ഗ്രാം തൂങ്ങുന്ന ഒരു ഞാഞ്ഞൂല്ലാണേ... ഞാന്‍ അറിയാതെ ഒരു കോണാണ്ട്രക്ക്‌ ആ മൊബൈലും കൊടുത്ത്‌ ബഫല്ലോ എന്ന സ്ഥലത്തേക്കു വിട്ടു.. പിന്നെ എന്താ സംഭവിച്ചതെന്നു അവനും മൊബൈലിന്നും പിന്നെ ... മാത്രമേ അറിയൂ ... എന്താ സംഭവിച്ചേ?"എന്റെ ഒരു നിഷ്കു കണ്ടിട്ടു അവര്‍ക്കു സഹിച്ചു കാണില്ല.."നിങ്ങളുടെ മൊബൈല്‍ അണ്‍ അറ്റന്റട്‌ ആയി ഞങ്ങള്‍ക്കു കിട്ടി .. ഇതിലെക്കു എപ്പോഴും ഫോണ്‍ വരുന്നുണ്ടായിരുന്നു.." നിങ്ങള്‍ ഇതു ക്ലെയിം ചെയ്യാന്‍ റെഡിയാണോ? ""പിന്നില്ലാതെ ... ഞാന്‍ ഇതിന്നു ആരോടൊക്കെ ഉത്തരം പറയാനുള്ളതാ.. നിങ്ങള്‍ക്കു ഉത്തരം തരുന്നതാ എളുപ്പം " "എന്നാല്‍ മോളൊരു കാര്യം ചെയ്യ്‌.. നിന്റെ എസ്‌ എസ്‌ എന്‍ നമ്പര്‍ കൊണ്‍ഫേര്‍ം ചെയ്യൂ, നിന്റെ അഡ്രസ്സും, കിടക്കയും , ഫോട്ടം പതിപിച്ച ഒരു ഐ ഡി യും ഒക്കെ ഇങ്ങു തന്നേ.. പിന്നെ .. ഈ ഫോണ്‍ ബഫലോയിലെ എമ്പ്ലോയിക്കു അയച്ചു കൊടുക്കാന്‍ അഡ്രസ്സും, ഫെഡെക്സിനുള്ള ക്യാഷും ഒക്കെ ഇങ്ങു തന്നോ... നിങ്ങളുടെ കാര്‍ഡ്‌ നമ്പര്‍ തന്നാല്‍ മതി ഞങ്ങള്‍ എത്തിച്ചോളാം" എന്താ ഒരു വിശാല മനസ്കത!!"എല്ലാം തരാം ..പക്ഷേങ്കിലെ ആ ഫോണ്‍ എനിക്കു തന്നെ അയച്ചു തന്നാല്‍ മതി.., ഇല്ലേല്‍ ഇനി ഹോട്ടല്‍ കാരു വിളിക്കും.. ഇതു പോലെ...കാശും വാങ്ങും, സാധനം കളഞ്ഞു കിട്ടി എന്നാ നീ കീശ പൊളിച്ച്‌ കാശു താ" അതാവും അടുത്ത എപ്പിസോഡ്‌ .. അതു വേണ്ടാ..."ഞാനേ ഏസിയിലിരുന്ന് നല്ലോണം വിയര്‍ത്ത്‌ അദ്ധ്വാനിക്കുന്നോളാ...കളഞ്ഞു പോകുന്ന സാധങ്ങള്‍ക്കു കൊടുക്കാനുള്ള കിംബളം എനിക്കു കിട്ടാറില്ല... എന്താ കരുതിയെ, ഞാന്‍ ഒരു സി ഐ ഡി എന്നാ?"മഹാ പാപി .. അതിനെ അപ്പൂപ്പന്‍ താടിപോലെ കളഞ്ഞേച്ചും പോയേക്കുന്നു ..അവനോടുള്ള "സ്നേ" (മുഴുമിക്കാന്‍ പറ്റില്ല ... സ്നേഹത്തിനു നാണക്കേടാ) കാരണം എല്ലാവരും വേണ്ടന്നു പറഞ്ഞിട്ടും അവനു ഞാന്‍ മൊബൈല്‍ കൊടുത്തയച്ചാതാ..എന്നിട്ടിപ്പോ... ഇതൊക്കെ പോട്ടെ .. ഞാന്‍ ആ ഫോണ്‍ അവനു കൊടുത്തത്‌ അവന്‍ അതു ഉപയോഗിക്കാനും, മറ്റുള്ളോര്‍ക്ക്‌ അവനെ കോണ്‍ ടാക്റ്റ്‌ ചെയ്യിയനും ഒക്കെ ആയിരുന്നു... അത്‌ നല്‍കിയതിന്റെ മൂന്നാമത്തെ ആഴ്ചയിലാ അവന്‍ ഇതൊപ്പിച്ചത്‌.. ആദ്യത്തെ ആഴ്ച അവന്‍ മൊബൈലിന്റെ ചാര്‍ജ്ജര്‍ എടുത്തില്ല... ആ കാര്യം കൂടുള്ള ഒരുത്തനോട്‌ അവന്‍ പറഞ്ഞപ്പോള്‍, അവന്‍ തന്റെ മൊബൈലും ചാര്‍ജ്ജറും നല്‍കി ... സിം മാറ്റിയിട്ടാല്‍ മതിയല്ലോ ... ഞാന്‍ ഇത്ര ബലം പ്രയോഗിച്ചു ഒരുത്തനു മൊബൈല്‍ കൊടുക്കുന്നതില്‍ എന്തേലും കാര്യം കാണും എന്ന് അവനൊരു കുബിദ്ധി തോന്നി...എന്തായാലും നമ്മുടെ ചന്തു മോന്‍ ആദ്യ ആഴ്ച കാളകൂടത്തിലേക്കു പോയി ... പോയ വഴിക്കൊന്നും പൊടി പോയിട്ട്‌ ഒരു മുടി പോലും കാണാഞ്ഞിട്ട്‌ ഞാന്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞു ആളെ വിളിക്കുവാ... മറ്റു പലരും ഇതിനോടകം വിളിച്ചു കഴിഞ്ഞു എന്നു പിന്നീട്‌ മനസ്സിലായി ... ങേഹെ ... ആരെടുക്കാന്‍ ? എല്ലാ വിളിയും വൊയിസ്‌ മെയിലില്‍ പോകുവാ...കുറേ വട്ടം പരിശ്രമിച്ചിട്ട്‌ ഞാന്‍ അവനു ഈ-മെയില്‍ ചെയ്തു .. എനിക്കു നിന്നെ കോണ്‍ ടാക്റ്റ്‌ ചെയ്യണം ... നീ എന്റെ ഡസ്കിലേക്ക്‌ വിളിക്കൂ...ഉടനെ അവന്‍ വിളിച്ചു ... ഓന്‍ എന്തായാലും അനുസരണയുള്ളോനാ..."എന്താ നീ ഫോണ്‍ എടുക്കാത്തേ ?""അത്‌ ചാര്‍ജ്ജ്‌ തീര്‍ന്നു പോയി""നിന്റെ ചാര്‍ജ്ജര്‍ എവിടെ?""ഞാന്‍ എടുക്കാന്‍ മറന്നു പോയി.""നിന്റെ ഡസ്കിലെ നമ്പര്‍ എന്താ? "നമ്പര്‍ തന്നു.. (എനിക്ക്‌ മറ്റൊരു ഫോണ്‍ ഉള്ള കാര്യം അപ്പോ അറിയില്ല..)"എപ്പോഴാ നീ റൂമിലേക്ക്‌ പോകുന്നെ?""അവിടെ എത്തിയാല്‍ നിന്റെ റൂം നുമ്പറും,ഫോണിന്റെ എക്സറ്റന്‍ശനും ഇവിടെ ആരേലും വിളിച്ചു പറയണം""ശരി"വൈകിട്ട്‌ കൂടുള്ളോരോട്‌ സംസാരിക്കുന്നതിനിടയില്‍ , ചന്തു മോനെ ആരോ ഓര്‍ത്തു ..."അവന്‍ ചാര്‍ജ്ജര്‍ മറന്നു പോയി""അവന്റെ കൈയില്‍ എന്റെ മൊബൈയിലും ചാര്‍ജ്ജറും ഉണ്ട്‌" കൂട്ടത്തില്‍ ഒരുത്തന്‍"പിന്നെന്താ അവന്‍ അത്‌ ഉപയോഗിക്കാത്തെ ?"ഇത്രയും പറഞ്ഞ്‌ സഭ പിരിഞ്ഞു... ഇതിനിടയില്‍ ആരോ അവനോടു ചോദിച്ചു എന്താ നീ സിം മാറ്റിയിടാത്തെ ?ചോദിച്ചയാളോട്‌ അവന്‍ : ഇതു പോസ്റ്റ്‌ പെയിഡ്‌ അല്ലേ ? മറ്റേതു പ്രീ പെയിഡ്‌ ആയതു കൊണ്ട്‌ ഞാന്‍ മാറ്റിയിട്ടില്ല..പറയേണ്ടതുണ്ടോ ചന്തു വിശേഷം കാട്ടുതീയായി...ഞാന്‍ ഇതൊക്കെ കേട്ടും കൂട്ടത്തില്‍ പറഞ്ഞും ഇടവേള അവസാനിപ്പിച്ച്‌ ... അവനെ വീണ്ടും വിളിച്ചു ... കാര്യം അന്വേഷിച്ചു ... കുറേ വര്‍ഷമായി അവനെ അറിയാം എന്നുള്ളതു കൊണ്ട്‌ ഒരു അവിശ്വാസം ..."ഞാന്‍ വേറൊരു ഫോണ്‍ ഉള്ള കാര്യം മറന്നു പോയി" ..ഹാവൂ ... സമാധാനമായി .. വേറെ കുഴപ്പമില്ല..അടുത്ത ദിവസം ഞാന്‍ മൊബൈലില്‍ വിളിച്ചു ... ഞങ്ങള്‍ സംസാരിച്ചു ..കുറച്ചു കഴിഞ്ഞപ്പോ ... അവനെ ഞാന്‍ വീണ്ടും വിളിച്ചു ... അത്യാവശ്യം ഒരു കാര്യം അറിയാനുണ്ട്‌ ... ആരും ഫോണ്‍ എടുക്കുന്നില്ല ...പലരോടും ഞാന്‍ പറഞ്ഞു ...ചന്തു വിളിക്കാണേല്‍ എന്നെ ഒന്നു വിളിക്കാന്‍ പറയണം...ഒരു മണിക്കൂര്‍ കഴിഞ്ഞില്ല ..ഓരോരുത്തരായി എന്നെ വിളിച്ചു ചോദിക്കുന്നു ..ചന്തു വിളിച്ചോ? ..."ഇല്ല ...എന്തേ?"" അവനെ വിളിച്ചിട്ടു കിട്ടുന്നില്ല ..."ഞാന്‍ ഒരു മെയില്‍ മെസ്സേജ്ജ്‌ ഇട്ടു .." നീ എന്താ ഫോണ്‍ ഓഫ്‌ ചെയ്തിരിക്കുവാണോ?""അതെ""ആരു പറഞ്ഞു നിന്നോട്‌ ഫോണ്‍ ഓഫ്‌ ചെയ്യാന്‍ ?""അത്‌ ഒത്തിരി ഒച്ച ഉണ്ടാക്കുന്നു .. ഈ സായിപ്പന്മാര്‍ക്കു ശല്യമാകുമെന്നു കരുതി""എടാ അതിനാ വൈബ്രേറ്റ്‌ മോഡ്‌ വച്ചേക്കുന്നെ.. നീ ആ മോഡിലെക്കു മറ്റിയിട്‌" "എന്നെ കുറേ വിളിച്ചായിരുന്നോ?"ഞാനിതു രണ്ടാം വട്ടമാ വിളിക്കുന്നേ.. മറ്റു പലരും നിന്നെ വിളിച്ചായിരുന്നു ...പറയേണ്ട കാര്യം പറഞ്ഞിട്ട്‌...ഫോണ്‍ വക്കുന്നതിന്നു മുന്നേ ഞാന്‍ ഒന്നു കൂടി ഓര്‍മ്മ പ്പെടുത്തി ... വൈബ്രേറ്റ്‌ മൊഡിലേക്ക്‌ മാറ്റിയിടണം .. കുറച്ചു കഴിഞ്ഞു എനിക്കു ചന്തുന്റെ വിളി ...ഇതെങ്ങനെ വൈബ്രേറ്റ്‌ മോഡാക്കും ... അതിലെ മെനു നോക്കി ചെയ്യൂ..."ഞാന്‍ നോക്കിയിട്ടു കണ്ടില്ല... വൈബ്രേറ്റ്‌ മൊഡിലാക്കിയാല്‍ എനിക്കു കാള്‍ വന്നാല്‍ അറിയാന്‍ പറ്റില്ലല്ലോ അല്ലേ?"എന്റെ കണ്ട്രോള്‍ പോയി എന്നു പറഞ്ഞാല്‍ മതി ... നിനക്കു ആരാടാ ബി-ടെക്ക്‌ തന്നതു എന്നു മനസ്സില്‍ ചോദിച്ചു പോയി .. എന്റെ തെറ്റ്‌..എന്തു കൊണ്ടോ... എങ്ങനയോ എനിക്കു ക്ഷമ കിട്ടി ...വൈബ്രേറ്റ്‌ മോഡ്‌ ആക്കുന്നതു ഒണ്‍ലൈന്‍ ആയി പറഞ്ഞു കൊടുത്തു ചെയ്യിച്ചു ... എന്നിട്ട്‌ ഞാന്‍ ഒരു തീരുമാനവും എടുത്തു ... അവനെ ഞാന്‍ മൊബൈലില്‍ വിളിക്കില്ല...ആ തീരുമാനവുമായി 2 ആഴ്ച്‌ കഴിച്ചു കൂട്ടിയപ്പോഴാ... അവന്‍ ഈ പണി ഒപ്പിച്ചതു ... എന്നിട്ട്‌ ഇതു വരെ മൊബൈല്‍ കളഞ്ഞു പോയി എന്നു എന്നെ വിളിച്ചു പറഞ്ഞിട്ടില്ല ..ഇനി ഇതിന്റെ പിറകില്‍ എന്തൊക്കെ പുലിവാലാണോ ഉണ്ടാകാന്‍ പോകുന്നത്‌ എന്നു ഭഗവാനു മാത്രം അറിയാം..ഇത്‌ എന്തു രോഗമാണു ഡോക്ടര്‍ ? ആരേലും പറഞ്ഞു തരാമോ?